1 00:00:13,764 --> 00:00:15,933 നാം ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ല. 2 00:00:19,687 --> 00:00:21,897 നമുക്കായി നിര്‍മ്മിച്ച ഒരു ലോകം. 3 00:00:24,191 --> 00:00:25,443 അവിടെ നിയമങ്ങള്‍ നമ്മുടേത്. 4 00:00:28,070 --> 00:00:30,364 അവിടെ നമുക്ക് വേണ്ടത് നമുക്ക് എടുക്കാം. 5 00:00:32,867 --> 00:00:34,910 അവിടെ ദൈവം നമ്മെപ്പോലെയിരിക്കും. 6 00:00:38,998 --> 00:00:40,666 നമുക്കവിടെ ഭയമില്ല. 7 00:00:41,876 --> 00:00:44,044 അവിടെ ഭയക്കേണ്ടത് നമ്മളെയാണ്. 8 00:00:47,256 --> 00:00:49,717 ആ ലോകം നമ്മുടെ വിരൽത്തുമ്പിലുണ്ടായിരുന്നു. 9 00:00:51,886 --> 00:00:55,181 ഉണ്ടായിരുന്ന ലോകത്തെ കത്തിക്കുക മാത്രമാണ് നമുക്ക് ചെയ്യേണ്ടിവന്നത്. 10 00:01:14,700 --> 00:01:18,162 ഓരോ വിപ്ലവവും തുടങ്ങുന്നത് ഒരു തീപ്പൊരിയിലാണ്. 11 00:01:20,581 --> 00:01:25,544 ദി പവര്‍ 12 00:01:28,088 --> 00:01:31,592 ആറ് മാസം മുന്‍പ് 13 00:01:33,511 --> 00:01:35,346 അവള്‍ അനുഭവിച്ചതെന്തെന്ന് ദൈവത്തിനറിയാം. 14 00:01:35,596 --> 00:01:38,307 മൂന്ന് വയസ്സുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ചുവെന്നാണ് പറഞ്ഞത്. 15 00:01:38,390 --> 00:01:40,684 {\an8}പിന്നെ പല ഫോസ്റ്റര്‍ വീടുകളിലും മാറി മാറി നിന്നു. 16 00:01:40,768 --> 00:01:41,769 {\an8}ആലി 17 00:01:41,852 --> 00:01:44,230 അതൊക്കെ കഴിഞ്ഞ കഥയാണ്, അല്ലേ, മോളെ? 18 00:01:46,273 --> 00:01:51,987 അവള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ പറയുന്നു, പക്ഷേ അവൾ മിണ്ടില്ല. 19 00:01:52,988 --> 00:01:54,865 ആറുമാസമായി അവൾ ഒരക്ഷരം മിണ്ടിയിട്ട്. 20 00:01:55,658 --> 00:01:59,411 സ്പീച്ച് തെറാപ്പിയില്‍ ഇതിന് സെലക്ടീവ് മ്യട്ടിസം എന്ന് പറയും. 21 00:01:59,578 --> 00:02:01,956 ഇതൊരു മാനസിക അവസ്ഥയാണ്. 22 00:02:02,122 --> 00:02:06,627 മാനസികാഘാതം അനുഭവിച്ച കുട്ടികളിലാണ് ഇത് കൂടുതലും കാണുന്നത്. 23 00:02:07,336 --> 00:02:09,088 ക്ഷമിക്കണം. 24 00:02:09,171 --> 00:02:14,718 ഈ തെറാപ്പിയെല്ലാം കൊണ്ട് നമ്മള്‍ ഒരു നിസ്സാര പ്രശ്നം വലുതാക്കുകയാണോ? 25 00:02:14,969 --> 00:02:18,639 ആലി ഒരു മിണ്ടാത്ത ടൈപ്പായിരിക്കാം. അതില്‍ പ്രശ്നമൊന്നുമില്ല. 26 00:02:18,722 --> 00:02:21,725 കർത്താവിനറിയാം, എന്റെ ഭാര്യ രണ്ടാള്‍ക്കും വേണ്ടി മിണ്ടുന്നുണ്ട്. 27 00:02:21,809 --> 00:02:23,936 ക്ലൈഡ്, എപ്പോഴും ഒരു തമാശ. 28 00:02:26,647 --> 00:02:32,027 ഞങ്ങള്‍ക്ക് എല്ലാ ഭാഗ്യവും ഉണ്ട്. സ്വന്തമായി ഒരു കുഞ്ഞ് ഒഴികെ. 29 00:02:33,821 --> 00:02:38,617 ഞങ്ങള്‍ ധാരാളം കുട്ടികളെ ഫോസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആലി അതുപോലല്ല. 30 00:02:40,703 --> 00:02:46,250 എന്റെ പ്രതീക്ഷ, സാഹചര്യവും സ്ഥിരതയും, കുറേ സ്നേഹവും പ്രാർത്ഥനയും കൊണ്ട് 31 00:02:47,459 --> 00:02:49,336 അവളുടെ സംസാരം വീണ്ടെടുക്കാം എന്നാണ്. 32 00:02:50,588 --> 00:02:54,800 അവൾ തയ്യാറാകുമ്പോൾ, അവള്‍ക്കതിന് കരുത്ത് തോന്നുമ്പോള്‍, അത് സാധിക്കും. 33 00:02:55,384 --> 00:02:59,805 അതിനായി നമുക്ക് ഒന്നിച്ചു ശ്രമിക്കാം. നിനക്ക് സമ്മതമാണെങ്കില്‍, ആലി. 34 00:03:05,895 --> 00:03:09,106 {\an8}ഒരു മികച്ച ഭാവി നിന്റെ കൈകളിലാണ്. 35 00:03:20,451 --> 00:03:22,953 ആലി, ആ മഞ്ഞ ബാന്‍ഡ് എടുക്കാമോ? 36 00:03:25,539 --> 00:03:26,540 ആലിസണ്‍. 37 00:03:31,670 --> 00:03:32,671 നന്ദി. 38 00:03:41,472 --> 00:03:43,182 ക്രിസ്തുവിലുള്ള സഹോദരീ സഹോദരന്മാരേ, 39 00:03:45,142 --> 00:03:46,268 എനിക്ക് ഒരു രോഗമുണ്ട്. 40 00:03:48,729 --> 00:03:54,109 ആഴ്ചയിൽ ഒരിക്കൽ പുൽത്തകിടി വെട്ടാത്തത് രോഗലക്ഷണമാണെന്ന് ഡോക്ടർ പറയുന്നു. 41 00:03:55,819 --> 00:04:00,616 അയലത്തെ പുതിയ ട്രക്കില്‍ കണ്ണുവെക്കുന്നു. ഷൂസിനായി പണം ധൂര്‍ത്തടിക്കുന്നു. 42 00:04:02,493 --> 00:04:04,453 പിന്നെ കുറച്ചധികം നേരം 43 00:04:04,536 --> 00:04:07,915 സൂപ്പർഹീറോ വേഷമണിഞ്ഞ സ്കാർലറ്റ് ജോഹാൻസണെ നോക്കിയിരിക്കുന്നു. 44 00:04:09,792 --> 00:04:11,293 ശരിയാണ്, ഡോക്ടര്‍ പറയുന്നു 45 00:04:11,377 --> 00:04:17,091 പാപം നിറഞ്ഞ മനുഷ്യമനസ്സാണ് എന്റെ രോഗം, കൂട്ടരേ. 46 00:04:17,174 --> 00:04:18,384 അത് ജന്മനാ കിട്ടിയതുമാണ്. 47 00:04:19,677 --> 00:04:25,641 എന്റെ മുതു മുതു മുത്തശ്ശി ഹവ്വയില്‍ നിന്ന് കൈമാറി വന്നതാണ് ഈ പാപം. 48 00:04:26,266 --> 00:04:28,352 -ആദി പാപം. -അസംബന്ധം. 49 00:04:28,435 --> 00:04:34,024 -നാം അതില്‍ കുളിച്ച്... -എപ്പോഴും പഴി ഹവ്വയ്ക്ക്. 50 00:04:34,108 --> 00:04:36,360 അതാണ് നീ ചിന്തിച്ചത്, അല്ലേ ആലി? 51 00:04:38,320 --> 00:04:42,908 നിന്റെ ശബ്ദം ഉപയോഗിക്കാന്‍ സമയമായി. നിനക്കൊരു ശബ്ദമുണ്ടെന്ന് എനിക്കറിയാം. 52 00:04:45,869 --> 00:04:47,079 ഞാന്‍ പോയി നോക്കാം. 53 00:04:51,959 --> 00:04:54,336 ഓടണ്ട, കുട്ടീ. ഞാൻ നിന്റെ തലയ്ക്കുള്ളിലാണ്. 54 00:05:02,011 --> 00:05:05,889 എന്നെ നിനക്ക് എന്തും വിളിയ്ക്കാം. നിന്റെ കാവൽ മാലാഖ. പിശാച്. നിന്‍റെ അമ്മ. 55 00:05:09,059 --> 00:05:10,769 ഞാന്‍ വന്നത് നിന്നെ സംരക്ഷിക്കാനാണ്. 56 00:05:12,688 --> 00:05:14,398 നീ പേടിക്കേണ്ട. 57 00:05:15,649 --> 00:05:18,277 നീ ഇനി ഒരിക്കലും പേടിക്കേണ്ട. 58 00:05:21,447 --> 00:05:25,409 നിനക്കത് അനുഭവപ്പെടുന്നുണ്ട്, അല്ലേ? നിന്റെ നെഞ്ചിനുള്ളില്‍? 59 00:05:28,328 --> 00:05:29,413 ദി പവര്‍. 60 00:05:32,916 --> 00:05:35,919 ഒരു മികച്ച ഭാവി നിന്റെ കൈകളിലാണ്. 61 00:05:55,481 --> 00:05:57,983 -വിവാഹത്തിനിനി ഒരു മണിക്കൂറേയുള്ളൂ. -നാശം. 62 00:05:58,067 --> 00:05:59,109 {\an8}റോക്സി 63 00:05:59,193 --> 00:06:00,402 {\an8}-റോക്സി. -നാശം. 64 00:06:03,322 --> 00:06:06,867 -നീ കരയുകയാണോ? -അല്ല. ഐലൈനർ. 65 00:06:06,950 --> 00:06:09,870 അവിടെ അവരുടെ അത്രതന്നെ സ്ഥാനം നിനക്കുമുണ്ട്, മോളെ. 66 00:06:10,037 --> 00:06:13,248 അമ്മേ, അതല്ല. ഈ പെന്‍സില്‍ എന്റെ കണ്ണില്‍ കൊണ്ടു. 67 00:06:18,420 --> 00:06:23,509 -ഇതാണോ നിന്റെ വേഷം? -അമ്മേ, എന്നെ കുഴപ്പിക്കേണ്ട. 68 00:06:23,592 --> 00:06:25,969 അതല്ല, നീ സുന്ദരിയായിട്ടുണ്ട്. 69 00:06:26,053 --> 00:06:28,680 ഈ പ്രായത്തില്‍ എനിക്കും ഇതുപോലൊരെണ്ണം ഉണ്ടായിരുന്നു. 70 00:06:29,348 --> 00:06:31,850 പക്ഷേ, കുറച്ചുകൂടി മാറിടം കാണുമായിരുന്നു. 71 00:06:32,893 --> 00:06:33,894 നാണംകെട്ട സ്ത്രീ. 72 00:06:35,229 --> 00:06:36,063 ഹേയ്. 73 00:06:41,568 --> 00:06:46,115 -ഞാൻ ഡാഡിയോട് എനിക്ക് ഒരു ജോലി ചോദിക്കും. -അത് ഇന്ന് വേണ്ട, റോക്സി. 74 00:06:46,949 --> 00:06:50,786 ഈ വിവാഹത്തിന് ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അദ്ദേഹം അതിന്‍റെ ടെന്‍ഷനിലാ. 75 00:06:51,161 --> 00:06:54,164 -അമ്മ ഡാഡിയോട് പറയുമോ? -ശരി. 76 00:06:54,915 --> 00:06:56,667 കഴിഞ്ഞ ആഴ്ച ഞങ്ങളൊരു ബിയര്‍ കഴിച്ചു. 77 00:06:58,836 --> 00:07:02,840 അദ്ദേഹം നിന്നെ അങ്ങനെ കാണുന്നില്ല, മോളേ. 78 00:07:16,395 --> 00:07:18,897 ഒരു ആഡംബര വിവാഹം എപ്പോഴും എന്റെ സ്വപ്നമായിരുന്നു. 79 00:07:22,484 --> 00:07:24,361 എന്റെ അമ്മയ്ക്ക് ചേരുന്നവര്‍ ആരുമില്ല. 80 00:07:36,415 --> 00:07:38,083 നീ സുന്ദരിയാണ്. അറിയാമോ? 81 00:07:48,552 --> 00:07:50,512 എനിക്ക് കേക്ക് കൊണ്ടുവരണം, കേട്ടോ? 82 00:07:51,138 --> 00:07:52,681 -സുപ്രഭാതം, സർ. -മിസ്റ്റര്‍ മങ്ക്. 83 00:08:06,820 --> 00:08:08,071 സുപ്രഭാതം, മിസ്റ്റര്‍ മങ്ക്. 84 00:08:10,490 --> 00:08:14,369 -എന്താണിത്? -ഇതാണ് അങ്ങ് ഓര്‍ഡര്‍ ചെയ്തത്. 85 00:08:16,663 --> 00:08:18,123 ഞാൻ ഒരു ഐറിഷുകാരനാണോ? 86 00:08:20,500 --> 00:08:23,253 അല്ല. നിങ്ങളുടെ ഭാര്യ ആവശ്യപ്പെട്ടത് മാത്രമാണ് ഞാൻ ചെയ്തത്. 87 00:08:26,006 --> 00:08:28,926 അപ്പോള്‍ എന്റെ ഭാര്യ കളവുപറയുന്ന ഒരു ഐറിഷുകാരിയാണോ? 88 00:08:33,013 --> 00:08:35,474 മിസ്റ്റര്‍ മങ്ക്. എന്താണ് പ്രശ്നം? 89 00:08:35,724 --> 00:08:39,311 ഇത് ഞാൻ ഓർഡർ ചെയ്ത കേക്ക് അല്ല. ഈ കേക്കിന് പച്ചനിറമാണ്. 90 00:08:41,813 --> 00:08:42,940 വേറൊരു കേക്ക് ഉണ്ടാക്കൂ. 91 00:08:44,566 --> 00:08:47,861 ക്ഷമിക്കണം, സര്‍. അത് സാധ്യമല്ല. 92 00:08:48,737 --> 00:08:51,240 കേക്ക് മുറിക്കാന്‍ ഇനിയധികം സമയമില്ല. 93 00:09:06,338 --> 00:09:07,381 മി. മങ്ക്, ഞാന്‍... 94 00:09:24,898 --> 00:09:25,983 പുതിയതൊന്ന് ഉണ്ടാക്കൂ. 95 00:09:36,702 --> 00:09:40,122 ഞാൻ ഉടൻ തിരിച്ചെത്താം. മറ്റേ കണ്ണ് ഞാൻ ഓഫ്-ക്യാമറ ചെയ്യും... 96 00:09:43,792 --> 00:09:47,546 ജോസ് 97 00:10:00,183 --> 00:10:01,810 84 ലൈക്കുകൾ 98 00:10:11,111 --> 00:10:13,947 ഒഫീഷ്യല്‍_മേയര്‍മാര്‍ഗോട്ട് 99 00:10:15,490 --> 00:10:19,077 {\an8}പണക്കാരി പിശാശ് നുണച്ചി 100 00:10:22,998 --> 00:10:25,125 ഉപ്പില്ലാത്ത കോഴിയുടെ മനുഷ്യരൂപം എനിക്കീ മുഖം വെറുപ്പാണ് 101 00:10:25,250 --> 00:10:26,084 സിയാറ്റില്‍ ഇതിലും നല്ലതര്‍ഹിക്കുന്നു 102 00:10:35,802 --> 00:10:39,264 എണ്ണൂറ് ഡോളറിന്റെ ഷൂസ് ധരിക്കുന്ന കപട മുതലാളിത്തവാദി. 103 00:10:48,565 --> 00:10:49,608 ക്രിസ്തുമസ് ആശംസകള്‍. 104 00:10:49,691 --> 00:10:52,069 അമ്മേ, മതി. എനിക്കിത് ഇടാന്‍ വയ്യ എന്ന് പറഞ്ഞതല്ലേ. 105 00:10:52,152 --> 00:10:53,737 കാണാന്‍ ചന്തമുണ്ട്, മോളെ. 106 00:10:54,154 --> 00:10:55,322 ഒരിക്കലുമല്ല. 107 00:10:55,405 --> 00:10:57,115 ഇത് പോസ്റ്റ് ചെയ്യല്ലേ. 108 00:11:07,501 --> 00:11:09,961 ജോസ്, വേഗമാകട്ടെ. ബസ് പോകും. 109 00:11:26,186 --> 00:11:28,063 {\an8}റ്റുൺഡേ 110 00:11:35,946 --> 00:11:39,366 -ഹായ്, റ്റുൺഡേ. -ഹായ്, ൻഡൂഡി. 111 00:11:39,449 --> 00:11:44,037 -മാര്‍ക്കറ്റിലിങ്ങനെ പോകാന്‍ ഭ്രാന്തുണ്ടോ? -നിനക്കറിയാം. ഇവിടെ എന്നെ ഒന്നും തൊടില്ല. 112 00:11:45,747 --> 00:11:47,874 ന്‍ഡൂഡി, ഇന്ന് പോകേണ്ടെന്ന് വെച്ചാലോ? 113 00:11:49,209 --> 00:11:51,753 ഇത് എന്റെ ആദ്യ ആഴ്ചയാണ്, വൈകുന്നത് അച്ഛന് ഇഷ്ടപ്പെടില്ല. 114 00:11:51,878 --> 00:11:55,882 പറയുന്നത് കേള്‍ക്കൂ. ഇത് ഇന്റര്‍നെറ്റില്‍ തകര്‍ക്കും. 115 00:11:56,133 --> 00:11:57,801 -ഞാനാണ് പറയുന്നത്. -കമോണ്‍, ൻഡൂഡി. 116 00:11:57,884 --> 00:11:59,928 എന്നാൽ ഞാന്‍ നിന്നെ വീട്ടില്‍ വിടാം. 117 00:12:00,262 --> 00:12:02,973 ശരി. ഗേറ്റില്‍ ഇറക്കി വിട്ടാല്‍ മതി. ഇത് പിടിക്കൂ. 118 00:12:07,394 --> 00:12:09,062 ഈ ദിവസജോലി ബുദ്ധിമുട്ടാണല്ലേ? 119 00:12:09,646 --> 00:12:12,941 എന്റെ അച്ഛന്‍ എന്ത് പറഞ്ഞാലും ശരി, ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആകും. 120 00:12:14,443 --> 00:12:17,779 -കമോണ്‍. -ശരി. നമുക്ക് ഒരു ചെറിയ പോസ്റ്റ് ചെയ്യാം. 121 00:12:17,863 --> 00:12:20,198 -അത്രമാത്രം. റെഡിയാണോ? -ശരി. ഞാന്‍ റെഡിയാണ്. 122 00:12:20,282 --> 00:12:23,243 റ്റുൺഡേ ഓജോയുടെ ലാഗോസ് ഗൈഡിലേക്ക് വീണ്ടും സ്വാഗതം. 123 00:12:26,163 --> 00:12:30,041 ശ്രദ്ധിച്ച് കേള്‍ക്കൂ. ഇന്ന് നമുക്കൊപ്പം ഒരു സ്പെഷ്യല്‍ അതിഥിയുണ്ട്. 124 00:12:30,125 --> 00:12:34,671 -ലാഗോസിലെ ഏറ്റവും മികച്ച പത്രപ്രവർത്തക. -എന്തായാലും നിന്നെക്കാളും മികച്ചതാണ്. 125 00:12:34,754 --> 00:12:37,215 ൻഡൂഡി ഒകഫോര്‍! 126 00:12:37,299 --> 00:12:40,093 അവളുടെ കൈയിലുള്ള കഥ ലോകത്തെ മാറ്റാന്‍ പോന്നതാണ്. 127 00:12:40,177 --> 00:12:41,303 -അത് എന്തിനെ... -ജുജു. 128 00:12:43,180 --> 00:12:44,598 -ശരിക്കും? -അതെ. 129 00:12:44,681 --> 00:12:46,183 -ആ മന്ത്രവാദം? -ജുജുവിനെപ്പറ്റി. 130 00:12:48,059 --> 00:12:49,060 എന്നെ കാണിക്ക്. 131 00:12:50,145 --> 00:12:54,483 എനിക്കറിയാവുന്ന ഒരു പെൺകുട്ടിയുടെ കസിൻ അവളെ ഒരു ജുജു മീറ്റിംഗിലേക്ക് ക്ഷണിച്ചു. 132 00:12:54,691 --> 00:12:57,569 സ്ത്രീകള്‍ക്ക് മാത്രം, അവരുടെ ശക്തി ഉണര്‍ത്തുവാന്‍. 133 00:12:57,652 --> 00:12:59,112 -അവരുടെ ശക്തി. -എനിക്കറിയാം. 134 00:12:59,196 --> 00:13:03,825 അതൊരു തട്ടിപ്പാകണം. ഞാന്‍ വിചാരിക്കുന്നത്, ഞാന്‍ പോകാം, നീ രഹസ്യമായി ചിത്രീകരിക്കണം. 135 00:13:03,909 --> 00:13:05,410 -ശരി. -ഞാനത് തീസിസില്‍ ചേര്‍ക്കും. 136 00:13:05,702 --> 00:13:08,121 നീ വീഡിയോ ചാനലിലിട്. നമുക്കാ ക്രിമിനലുകളെ പൊളിക്കാം. 137 00:13:10,332 --> 00:13:12,834 -കമോണ്‍, റ്റുൺഡേ. നീ ഒരു സ്കൂപ്പ് കളയുമോ. -അതെ. 138 00:13:12,918 --> 00:13:14,711 -കമോണ്‍. പറ്റില്ല. -ആർക്കാണ് മെസ്സേജ്? 139 00:13:14,794 --> 00:13:15,629 ഞാൻ വീട്ടിലുണ്ട് എത്താറായി 140 00:13:15,754 --> 00:13:18,006 ടിൻഡർ ആണോ? നീ ടിൻഡറിലാണ്, അല്ലേ? 141 00:13:29,017 --> 00:13:30,185 നിനക്ക് വേറെ പ്ലാനുണ്ട്. 142 00:13:38,401 --> 00:13:42,864 -തിരിച്ചെത്തുമ്പോള്‍ എന്നെ വിളിക്കുമോ? -ഒരുപക്ഷേ. ഞാന്‍ ക്ഷീണിച്ചിട്ടുണ്ടാകും. 143 00:13:43,573 --> 00:13:44,908 മിസ്റ്റർ ജേണലിസ്റ്റ്. 144 00:13:49,120 --> 00:13:51,998 -നീ നേരത്തെയാണ്. -നീ വൈകി. 145 00:14:11,351 --> 00:14:13,728 അറിയാമോ, ന്‍ഡൂഡി ഇപ്പോഴും നിന്നെ ഇഷ്ടപ്പെടുന്നു. 146 00:14:19,150 --> 00:14:21,069 അത് ഒറ്റത്തവണ മാത്രമായിരുന്നു. 147 00:14:26,741 --> 00:14:31,955 "ഒറ്റത്തവണ മാത്രം," അവന്‍ പറയുന്നു. റ്റുണ്‍ഡേ, നീയൊരു നിര്‍ദ്ദയനാണ്. 148 00:14:34,833 --> 00:14:35,875 ശരി. 149 00:14:37,335 --> 00:14:38,336 എന്നാലത് തെളിയിക്ക്. 150 00:15:37,812 --> 00:15:39,105 ഞാന്‍ ഇപ്പോള്‍ വരാം. 151 00:15:47,530 --> 00:15:49,574 അതെന്താ? 152 00:15:56,414 --> 00:15:57,582 നാശം. 153 00:16:08,677 --> 00:16:12,013 അഡ്നോല ഞാന്‍ പോകുന്നു. 154 00:16:15,016 --> 00:16:17,310 അഡ്നോല. 155 00:16:28,613 --> 00:16:29,489 ഹേയ്, റോക്സി. 156 00:16:31,116 --> 00:16:32,117 ഓക്കേ. കൂൾ. 157 00:16:36,579 --> 00:16:38,790 -ക്ഷമിക്കണം. ടേബിള്‍ 20 എവിടെയാണ്? -പിന്നില്‍. 158 00:16:38,873 --> 00:16:40,500 -എവിടെ? -ടോയ്ലെറ്റിന് സമീപം. 159 00:16:45,046 --> 00:16:47,841 ക്ഷമിക്കണം. 160 00:16:49,759 --> 00:16:50,593 സോറി. 161 00:16:54,723 --> 00:16:57,142 ക്ഷമിക്കണം. ഞങ്ങളുടെ ഒരു ഫോട്ടോ എടുക്കാമോ? 162 00:17:06,901 --> 00:17:08,445 -നിങ്ങൾ സുന്ദരിയാണ്. -നന്ദി. 163 00:17:10,530 --> 00:17:13,700 -റോക്സി, അകത്ത് ഇടിച്ചുകയറരുത്. -നീ പോ, ടെറി. 164 00:17:18,913 --> 00:17:21,040 എന്താണ് റിക്കി ഇങ്ങനെ വിയർക്കുന്നത്? 165 00:17:21,583 --> 00:17:24,627 രാവിലെ അവന്റെ കാപ്പിയിൽ ഞാൻ രണ്ട് ലാക്സറ്റീവ് ഇട്ടു. 166 00:17:29,799 --> 00:17:31,009 -ആമേൻ. -ആമേൻ. 167 00:17:31,092 --> 00:17:32,093 ആമേൻ. 168 00:17:43,104 --> 00:17:44,647 ഇതെന്തൊരു വേഷം? 169 00:17:46,775 --> 00:17:48,610 തനി തല്ലിപ്പൊളിയായിരിക്കുന്നു, ഡാരെൽ. 170 00:17:59,370 --> 00:18:02,207 -ഈ ഡ്രസ് എവിടുന്ന് മോഷ്ടിച്ചു, റോക്സി? -നിന്റെ അലമാര. 171 00:18:03,166 --> 00:18:05,168 അടിപൊളി ഡാൻസ് ഫ്ലോർ, ഡാഡി. 172 00:18:05,585 --> 00:18:07,420 -ഹലോ, മോളെ. -ബാബ്സ്, സുന്ദരിയായിട്ടുണ്ട്. 173 00:18:08,046 --> 00:18:10,673 എന്റെ മേശയിൽ നിന്ന് കാണാന്‍ ബൈനോക്കുലർ വേണം. 174 00:18:11,007 --> 00:18:15,094 നീ വന്നതില്‍ സന്തോഷം. ഇരുനൂറ് പൗണ്ടിന്റെ ഡിന്നര്‍ പാഴാവില്ലല്ലോ. 175 00:18:15,220 --> 00:18:18,598 -അതെ, എന്താ രുചി. -ശരി, മോളെ. വരൂ. 176 00:18:19,182 --> 00:18:22,352 -നമുക്കൊരു ടോസ്റ്റ് ചെയ്താലോ? -എനിക്ക് ഒരു ഡ്രിങ്ക് വേണം. 177 00:18:30,985 --> 00:18:31,986 എന്തുപറ്റി? 178 00:18:40,870 --> 00:18:44,582 യക്ഷിക്കഥയിലെ മേലാപ്പൊ? നമുക്കൊക്കെ 12 വയസ്സാണോ? 179 00:18:44,707 --> 00:18:46,334 ബാർബറയുടെ ഐഡിയയാണ്. 180 00:18:47,460 --> 00:18:50,421 ഡാഡി അവരെ ഡിസ്നി രാജകുമാരിയുടെ ജീവിതം ശീലിപ്പിച്ചു. 181 00:18:50,505 --> 00:18:51,965 മറ്റാരെയും കുറ്റം പറയാനാവില്ല. 182 00:18:52,298 --> 00:18:54,509 നിന്റെ ജന്മദിനം എങ്ങനെ ആഘോഷിക്കണം? 183 00:18:55,176 --> 00:18:57,387 നീ 18 ആകുമ്പോള്‍ എന്തെങ്കിലും സ്പെഷ്യല്‍ വേണ്ടേ. 184 00:18:58,346 --> 00:19:01,975 -ഒരു ബോൾറൂം വാടകയ്ക്കെടുക്കുമോ, ഡാഡി? -മതിയാക്ക്, റോക്സ്. 185 00:19:04,644 --> 00:19:07,647 -എന്നാല്‍ എനിക്ക് ഒരു കാര്യം വേണം. -എന്താണത്? 186 00:19:09,732 --> 00:19:11,067 ഡാഡിയുടെ കൂടെ ജോലി ചെയ്യണം. 187 00:19:14,404 --> 00:19:18,116 എനിക്ക് ഒരു ജോലി തരൂ. ഞാൻ ടെറിയെ തോല്‍പ്പിക്കുമെന്ന് ഡാഡിക്കറിയാം. 188 00:19:19,242 --> 00:19:20,785 എനിക്ക് ഡാരെലിനേക്കാള്‍ ബലമുണ്ട്. 189 00:19:30,587 --> 00:19:33,965 ഡാരെല്‍ ശാന്തത കൈവിടാറില്ല. 190 00:19:35,425 --> 00:19:38,887 നീ പൊട്ടിത്തെറിക്കും, റോക്സി. അത് ശരിയാകില്ല. 191 00:19:41,931 --> 00:19:43,391 നീ വികാരത്തിനടിമയാണ്. 192 00:19:46,185 --> 00:19:49,522 എന്നാല്‍ എന്റെ പക്കല്‍ ഒരു ഒഴിവുണ്ട്. അതൊരു സ്പായിലാണ്. 193 00:19:50,982 --> 00:19:51,983 കോട്സ്വേള്‍ഡ്സില്‍. 194 00:19:53,943 --> 00:19:54,986 കോട്ൾസ്വേള്‍ഡ്സ്? 195 00:19:55,904 --> 00:19:58,990 -അതായത്, ലണ്ടന് പുറത്ത്? -അതെ. 196 00:20:00,241 --> 00:20:03,369 രാജ്യത്തെ ഏറ്റവും മനോഹരമായ സ്ഥലത്ത് ആറ് മാസം അല്ലെങ്കില്‍ ഒരു വർഷം. 197 00:20:03,453 --> 00:20:04,996 -ഒരു വർഷം? -കഴിവ് തെളിയിക്ക്. 198 00:20:05,580 --> 00:20:07,415 പണവും നല്ല ശ്വാസകോശവും നേടാം. 199 00:20:08,041 --> 00:20:10,585 വിചിത്രഭാഷ പറയുന്ന ഒരു ബോയ്ഫ്രണ്ടിനെയും ഒപ്പിക്കാം. 200 00:20:11,753 --> 00:20:13,546 ഗേള്‍ഫ്രണ്ടായാലും പ്രശ്നമില്ല. 201 00:20:19,302 --> 00:20:20,470 ശരി. താങ്ക്സ്, ഡാഡി. 202 00:20:22,221 --> 00:20:26,184 എന്റെ പ്രസംഗത്തിന് സമയമായി. ഞാന്‍ ഒരു കോമാളിയാകുന്നത് കേള്‍ക്കണ്ടേ. 203 00:20:26,351 --> 00:20:27,518 ശരി, ഇപ്പോള്‍ വരാം. 204 00:20:31,981 --> 00:20:35,485 നമുക്ക് ഈ സംഭാഷണം തുടരാം. നീ പോയിക്കളയരുത്. 205 00:20:47,956 --> 00:20:52,377 "ഹാഷിം അബ്രഹാമിനോട് പറഞ്ഞു. 'ഞാൻ കാണിച്ചുതരുന്ന ദേശങ്ങളിലേക്ക് പോകൂ 206 00:20:52,460 --> 00:20:56,297 "'ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയും സന്തതികളെ ഞാൻ നിനക്ക് തരും. 207 00:20:56,714 --> 00:20:58,800 "'ഈ ദേശങ്ങളെല്ലാം ഞാൻ അവർക്ക് നൽകും. 208 00:20:58,883 --> 00:21:02,553 "'ലോകത്തിലെ ജനങ്ങൾ നിന്റെ സന്തതികളാൽ അനുഗ്രഹിക്കപ്പെടും. '" 209 00:21:02,637 --> 00:21:06,724 ഞാൻ മൂന്ന് ആൺമക്കളെക്കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ഇപ്പോൾ... 210 00:21:08,935 --> 00:21:09,936 ഇപ്പോള്‍... 211 00:21:13,147 --> 00:21:16,776 ഇപ്പോൾ, ലിയറ്റില്‍, എനിക്ക് സ്വന്തമെന്ന് വിളിക്കാവുന്ന ഒരു മകളെ ലഭിച്ചു. 212 00:21:52,729 --> 00:21:54,480 ഞാന്‍ ബേണി മങ്കിന്റെ മകളാണ്. 213 00:22:24,052 --> 00:22:28,139 ഹേയ്, ജോസ്, ഇത് വെള്ളിയാഴ്ച ആയിരുന്നില്ലെങ്കിൽ, ഞാൻ ആത്മഹത്യ ചെയ്തേനെ. 214 00:22:29,265 --> 00:22:31,726 -നിന്റെ കണ്ണടയ്ക്ക് എന്ത് പറ്റി? -ക്ലിയർ. 215 00:22:31,809 --> 00:22:34,228 -ഞാൻ അതിന്‍മേൽ ഇരുന്നു. -ശരി. മുന്നോട്ട് നീങ്ങൂ. 216 00:22:36,689 --> 00:22:37,732 മുന്നോട്ട് നടക്ക്. 217 00:22:40,777 --> 00:22:42,987 ഇതെന്താണ്? വീണ്ടും കേടായി. 218 00:22:43,071 --> 00:22:45,114 -കൊള്ളാം. -മിസ്സ്, ഒരു നിമിഷം. 219 00:22:48,409 --> 00:22:50,995 -എന്റെ ബോർഡ് എടുക്കട്ടെ? നന്ദി. -ശരി. ക്ലിയർ. 220 00:22:51,287 --> 00:22:52,121 അടുത്തയാൾ. 221 00:23:05,843 --> 00:23:06,719 നീ ഓക്കെ അല്ലേ? 222 00:23:09,972 --> 00:23:12,517 അതെ. 223 00:23:16,562 --> 00:23:19,065 നിനക്ക് ചില ദിവസങ്ങളില്‍ 224 00:23:20,525 --> 00:23:23,236 സ്വയം ഒരു പന്തികേട് തോന്നാറുണ്ടോ? 225 00:23:25,196 --> 00:23:28,241 ഉണ്ട്. എല്ലാ ദിവസവും. 226 00:23:34,831 --> 00:23:38,751 അത് തോന്നിയോ? ഇവിടെ വല്ലാത്ത സ്റ്റാറ്റിക് ഷോക്കുണ്ട്. 227 00:23:38,835 --> 00:23:42,380 അതെ, എനിക്കും തോന്നി. വിചിത്രം തന്നെ. കാണാം, കേട്ടോ? 228 00:23:56,561 --> 00:23:58,104 അതെന്താണെന്ന് എനിക്കറിയാം. 229 00:24:00,523 --> 00:24:03,484 -എന്ത്? -ഇതുകഴിഞ്ഞ് എന്താണ് ചെയ്യുന്നത്? 230 00:24:06,904 --> 00:24:07,905 ഒന്നുമില്ല. 231 00:24:13,995 --> 00:24:16,038 ആലീ, ദിവാസ്വപ്നം കാണുന്നത് മതിയാക്കൂ. 232 00:24:16,914 --> 00:24:19,542 ഐസ്ക്രീം എല്ലാം നിന്റെ കാലിൽ ഒലിച്ചിറങ്ങി. 233 00:24:22,128 --> 00:24:25,381 ഇതാ, ദിവാസ്വപ്നക്കാരി. 234 00:24:31,012 --> 00:24:33,181 ചാട്, ചാട് ഹേയ്, സ്ലൈഡ്, സ്ലൈഡ് 235 00:24:35,892 --> 00:24:37,977 ഒരു കാപ്പി കുടിച്ചപ്പോൾ ഞാൻ ഉഷാറായി 236 00:24:56,537 --> 00:25:00,124 നിനക്ക് ആവശ്യമുള്ളപ്പോൾ അത് വരും. 237 00:25:05,338 --> 00:25:06,214 ഹലോ. 238 00:25:20,561 --> 00:25:21,729 ആയില്ല, ബേബി. 239 00:25:26,108 --> 00:25:29,070 സമയം ആകുമ്പോള്‍ നീ അറിയും. 240 00:25:32,907 --> 00:25:35,534 ഒരു മികച്ച ഭാവി നിന്റെ കൈകളിലാണ്. 241 00:25:37,745 --> 00:25:38,663 ഞാന്‍ കടക്കട്ടെ. 242 00:25:48,673 --> 00:25:49,715 പിന്നീട് കാണാം. 243 00:26:07,858 --> 00:26:11,988 വാ തുറന്ന് പറയൂ, ആലി. 244 00:26:12,530 --> 00:26:13,531 ഇതാ. 245 00:26:16,909 --> 00:26:17,952 വേണ്ട, നന്ദി. 246 00:26:20,454 --> 00:26:21,539 എനിക്ക് മാംസം ഇഷ്ടമല്ല, 247 00:26:26,085 --> 00:26:29,588 -എന്നാൽ നീ എപ്പോഴും കഴിക്കാറുണ്ടല്ലോ. -നിങ്ങൾ ഒരിക്കലും ചോദിച്ചില്ല. 248 00:26:32,049 --> 00:26:34,468 ആരാണ് ചറപറാ വര്‍ത്തമാനം പറയുന്നതെന്ന് നോക്ക്. 249 00:26:38,055 --> 00:26:42,018 എന്തിനെയെങ്കിലും കൊല്ലുന്നതിൽ നിന്ന് സന്തോഷം നേടുന്നത് എനിക്ക് മനസ്സിലാകില്ല. 250 00:26:44,353 --> 00:26:49,650 ആലിസൺ, അമ്മയോട് അങ്ങനെ സംസാരിക്കരുത്. 251 00:26:50,985 --> 00:26:55,197 അവര്‍ എന്റെ അമ്മയല്ല. നിങ്ങൾ എന്റെ അച്ഛനല്ല. 252 00:26:58,242 --> 00:27:01,287 പ്ലീസ് മോളെ. അത് കഴിക്ക്. 253 00:27:07,126 --> 00:27:08,252 സ്ഥാനം അറിഞ്ഞുപെരുമാറ്. 254 00:27:13,799 --> 00:27:15,634 ഇത് ഒരിക്കലും എന്റെ സ്ഥാനമായിരുന്നില്ല. 255 00:27:19,597 --> 00:27:21,307 ഒരിക്കലും എന്റെ സ്ഥാനമായിരുന്നില്ല. 256 00:27:41,660 --> 00:27:42,912 പേടിക്കേണ്ട. 257 00:27:55,257 --> 00:27:58,135 നിനക്കറിയാം എന്തു ചെയ്യണമെന്ന്. നിനക്കതിന് കഴിയും. 258 00:28:09,939 --> 00:28:11,273 ഞാൻ അവളോട് സംസാരിക്കാം. 259 00:28:13,359 --> 00:28:16,278 -ഞാൻ ഭക്ഷണം എടുത്തുവയ്ക്കട്ടെ. -വേണ്ട. 260 00:28:18,823 --> 00:28:20,074 എനിക്ക് ഒരു മിനിറ്റ് മതി. 261 00:28:21,867 --> 00:28:27,415 എത്ര പെൺകുട്ടികൾ ഉണ്ടായിരുന്നു? എത്ര പിന്നിയിട്ട തലമുടികള്‍? 262 00:28:29,959 --> 00:28:31,168 ഇനി വേണ്ട. 263 00:28:37,550 --> 00:28:39,385 ഇനി ഒരിക്കലും വേണ്ട. 264 00:29:00,072 --> 00:29:01,574 ഇത് ഇപ്പോൾ അവസാനിക്കുന്നു. 265 00:29:12,126 --> 00:29:16,672 നീ എങ്ങനെയുള്ള പെൺകുട്ടിയാണെന്ന് എനിക്കറിയാം, ആലിസൺ. 266 00:30:09,308 --> 00:30:10,768 അവനെ തീര്‍ത്തുകളയൂ, ആലി. 267 00:30:16,398 --> 00:30:17,316 പ്ലീസ്. 268 00:30:52,268 --> 00:30:54,687 പോകാന്‍ നേരമായി, ആലി. വേഗം. 269 00:30:57,147 --> 00:30:59,191 അത് എടുക്കൂ. നിനക്കത് ആവശ്യം വരും. 270 00:31:18,127 --> 00:31:21,255 ക്ലൈഡ്? 271 00:31:27,303 --> 00:31:29,430 'ഇലക്ട്രിക് ഷോക്ക് ഹാൻഡ്' + 'ബട്ട് സാപ്പിംഗ്' 272 00:31:33,267 --> 00:31:34,268 ഈ ടോണിംഗ് ഉപകരണത്തെപ്പറ്റി അവർ പറയാനാഗ്രഹിക്കുന്നില്ല 273 00:31:34,351 --> 00:31:35,644 ഈ ഇലക്ട്രോഡ് എവിടെ കുത്തണം? 274 00:31:50,784 --> 00:31:52,244 റ്റുണ്‍ഡേ, സംസാരിക്കാനാകില്ല. 275 00:31:52,328 --> 00:31:55,748 ന്‍ഡൂഡി, നീ ഇപ്പോഴും ആ ജുജു മീറ്റിംഗിലാണോ? അത് എവിടെയാണ്? 276 00:31:55,831 --> 00:31:58,667 നീ വന്നില്ലല്ലോ. ഇത് എന്റെ കഥയാണ്. 277 00:31:58,792 --> 00:31:59,668 അല്ല. 278 00:32:06,508 --> 00:32:08,886 കമോണ്‍. നീങ്ങ്. 279 00:32:11,639 --> 00:32:14,350 ദാമി. ജുജു മീറ്റിംഗുകളെക്കുറിച്ച് എന്തെങ്കിലും അറിയാമോ? 280 00:32:14,433 --> 00:32:16,769 വേണ്ട, റ്റുൺഡേ. മന്ത്രവാദം ഭ്രാന്തന്‍ ഏര്‍പ്പാടാണ്. 281 00:32:16,852 --> 00:32:19,521 ഇബിസിനപ്പുറം ഒരു ഒഴിഞ്ഞ വീട്ടില്‍ ഒരെണ്ണമുണ്ടെന്ന് കേട്ടു. 282 00:32:19,605 --> 00:32:21,982 -ഓക്കേ. നന്ദി. -ഞാൻ താക്കീത് ചെയ്തില്ലെന്ന് പറയരുത്. 283 00:32:26,028 --> 00:32:28,781 ഇല്ല! ഞാൻ ഇവിടെ ഒരു സ്ഥലവും പറഞ്ഞുതരില്ല. 284 00:32:28,864 --> 00:32:30,491 ഇപ്പോൾ തന്നെ വീട്ടില്‍ പോകൂ. 285 00:32:30,574 --> 00:32:32,993 നീ ഇവിടെ വന്നത് അപകടത്തിലേക്കാണ്. 286 00:32:33,077 --> 00:32:35,204 ഉടന്‍ വീട്ടില്‍ പോ! 287 00:32:35,496 --> 00:32:37,206 -മാഡം, നന്ദി. -വിട! 288 00:32:54,098 --> 00:32:56,016 നിനക്ക് സുഖമില്ലാതാകും. 289 00:32:56,934 --> 00:32:58,852 ഇല്ല, മങ്കുകളുടേത് ഉരുക്കു കുടലാണ്. 290 00:33:00,020 --> 00:33:03,524 -നിനക്ക് മങ്കുമായി ബന്ധമുണ്ടോ? -ഞാൻ ബേണി മങ്കിന്‍റെ മകളാണ്. 291 00:33:03,607 --> 00:33:05,734 ബേണി മങ്കിന് ഒരു മകളുണ്ടെന്ന് അറിഞ്ഞില്ല. 292 00:33:08,821 --> 00:33:11,824 ആര്‍ക്കുമറിയില്ല. പ്രത്യേകിച്ചും ഇപ്പോള്‍ ചെയ്ത പ്രസംഗത്തിന് ശേഷം. 293 00:33:12,074 --> 00:33:16,912 -അപ്പോൾ റിക്കി... -എന്റെ സഹോദരൻ. അതോ പകുതി സഹോദരൻ. 294 00:33:16,995 --> 00:33:20,040 കിരീടാവകാശി. സൂര്യന്‍ ഉദിക്കുന്നത് തനിക്കു വേണ്ടിയാണെന്നാണ് ഭാവം. 295 00:33:20,124 --> 00:33:22,710 അവനൊരു മഹാ ചെറ്റയാണ്. അവരെല്ലാരുമതെ. 296 00:33:22,876 --> 00:33:25,462 കൂട്ടുകാര്‍ക്ക് ഡ്രഗ്സ് വാങ്ങാൻ ടെറി എന്റടുത്ത് വരും. 297 00:33:25,546 --> 00:33:28,465 ഡാരെൽ ഒരു ആഡംബര ചെറ്റയാണ്. കൈയില്‍ ചളി പുരളുന്നത് ഇഷ്ടമല്ല. 298 00:33:30,008 --> 00:33:32,344 ബാബ്സ് ഗർഭിണിയായപ്പോഴാണ് ഡാഡി അമ്മയെ കണ്ടുമുട്ടിയത്. 299 00:33:32,428 --> 00:33:35,180 അങ്ങനെ ഞങ്ങളൊരേ പ്രായമായി, ബാബ്സിന് എന്നെ കണ്ടുകൂടാതായി. 300 00:33:35,264 --> 00:33:38,642 അവിടെ ഞാന്‍ ചെല്ലരുത്. അവളാണ് ഏറ്റവും വലിയ ചെറ്റ. 301 00:33:41,520 --> 00:33:44,606 അയ്യോ. അതെങ്ങനെ ചെയ്തു? 302 00:33:46,400 --> 00:33:47,401 എനിക്കറിയില്ല. 303 00:33:53,031 --> 00:33:54,032 ഞാന്‍ പോകട്ടെ. 304 00:34:09,256 --> 00:34:10,257 ഹേയ്. 305 00:34:10,591 --> 00:34:11,633 ക്രിസ്, ഇവിടെ വരൂ. 306 00:34:20,225 --> 00:34:22,394 -അമ്മയോട് പറഞ്ഞില്ലല്ലോ? -ഇല്ല. 307 00:34:23,228 --> 00:34:25,439 എത്ര കാലമായി ഇത് സംഭവിക്കുന്നു? 308 00:34:27,107 --> 00:34:30,068 ഇന്ന് മുതല്‍. നിനക്കോ? 309 00:34:32,571 --> 00:34:35,115 -രണ്ടാഴ്ച. -നാശം. 310 00:34:36,116 --> 00:34:39,161 എനിക്ക് സുഖം തോന്നുന്നു. കരുത്ത് തോന്നുന്നു. 311 00:34:41,997 --> 00:34:43,624 എനിക്കിത് കൊണ്ട് തീയുണ്ടാക്കാം. 312 00:34:47,085 --> 00:34:48,462 എന്താണിത്? 313 00:34:52,049 --> 00:34:55,636 അറിയില്ല. പക്ഷേ, ആര്‍ക്കറിയണം? അത് നമ്മുടേതാണ്. 314 00:34:59,014 --> 00:35:02,309 അത് സ്വയം സംഭവിക്കുമോ അതോ നമുക്കതിനെ നിയന്ത്രിക്കാൻ കഴിയുമോ? 315 00:35:33,799 --> 00:35:36,885 -ഞാൻ ചെയ്യുമ്പോൾ ഒന്നുമില്ല. -നീ കൂടുതല്‍ ചിന്തിച്ചിട്ടാണ്. 316 00:35:41,139 --> 00:35:42,015 ആ തോന്നൽ മതി. 317 00:36:40,532 --> 00:36:42,618 -അത് നീയാണോ, റോക്സ്? -അല്ല. 318 00:36:44,036 --> 00:36:47,247 -ഇത് നിങ്ങളുടെ ഭർത്താവ്, ജോർജ്ജ് ക്ലൂണി. -നീ വേഗം മടങ്ങിയല്ലോ. 319 00:36:47,789 --> 00:36:50,667 -എങ്ങനെയുണ്ടായിരുന്നു? -കുഴപ്പമില്ല. 320 00:36:54,296 --> 00:36:57,507 ഇത് ഒരു കലാസൃഷ്ടി പോലെയുണ്ട്. ഇതിൽ പാല്‍ കൊണ്ടുള്ള ഒന്നുമില്ലല്ലേ? 321 00:36:57,591 --> 00:36:59,384 -കോഷര്‍, അല്ലേ? -ചിയേര്‍സ്. 322 00:36:59,927 --> 00:37:03,221 ശരി, അപ്പോൾ എല്ലാം പറയൂ. അവളുടെ വസ്ത്രം എങ്ങനെയായിരുന്നു? 323 00:37:03,764 --> 00:37:05,515 അവനെങ്ങനെ? വേറെ ആരൊക്കെ ഉണ്ടായിരുന്നു? 324 00:37:05,891 --> 00:37:08,727 വെളുപ്പ്. മണ്ടത്തരം. 325 00:37:09,853 --> 00:37:12,606 -വിഡ്ഢികൾ. -പിന്നെ, ബോൾറൂം എങ്ങനെ? 326 00:37:12,940 --> 00:37:16,610 ബാത്ത്റൂമുകളോ? എന്തെങ്കിലും പറയ്. 327 00:37:16,693 --> 00:37:19,446 -എല്ലാം മനോഹരമായിരുന്നു, അമ്മേ. -ലേഡി മങ്ക്? 328 00:37:19,529 --> 00:37:21,740 നിന്നോട് ഹലോ പറയാൻ തയ്യാറായോ? 329 00:37:23,033 --> 00:37:25,410 എന്റെ ഡിന്നറിന് 200 ക്വിഡ് ചിലവായി എന്ന് പറഞ്ഞു. 330 00:37:27,037 --> 00:37:29,706 വില പറയുന്നത് എത്ര ചീപ്പാണ്. 331 00:37:30,207 --> 00:37:32,834 അത് യഥാർത്ഥ അതിഥികളോട് പറഞ്ഞിട്ടുണ്ടാവില്ല എന്ന് ഉറപ്പാണ്. 332 00:37:34,795 --> 00:37:35,963 എന്താ പ്രശ്നം? 333 00:37:37,381 --> 00:37:41,051 നീ ഡാഡിയെ ശല്യപ്പെടുത്തിയോ, റോക്സ്. വേണ്ടെന്ന് ഞാൻ പറഞ്ഞതാണ്. 334 00:37:41,677 --> 00:37:42,928 ഡാഡി ജോലി തരാമെന്ന് പറഞ്ഞു. 335 00:37:45,097 --> 00:37:48,725 -കോട്സ്വേൾഡ് സ്പായിൽ. -അത് നന്നായി, റോക്സ്. 336 00:37:50,686 --> 00:37:53,814 -ഡാഡിയുടെകൂടെ ജോലി ചെയ്യുന്നത് സമ്മതമാണോ? -ഇത് അങ്ങനെയല്ല. 337 00:37:53,897 --> 00:37:56,274 നിനക്ക് ലണ്ടനിൽ നിന്ന് പുറത്തുകടക്കാൻ നല്ല അവസരമാണ്. 338 00:37:56,358 --> 00:37:59,486 എന്താ എല്ലാവരും എന്നെ പുറത്താക്കാൻ നോക്കുന്നത്? ഞാൻ ഒരു തടസ്സമാണോ? 339 00:37:59,569 --> 00:38:02,447 എയ്, ഒരിക്കലുമല്ല. നീ ഡാഡിയോട് മോശമായി പെരുമാറിയില്ലല്ലോ. 340 00:38:02,823 --> 00:38:06,410 ബേണി നമ്മളെ നോക്കുന്നുണ്ട്. അല്ലേ? അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കരുത്. 341 00:38:06,493 --> 00:38:08,120 എന്നാല്‍ ആ ജോലി നിങ്ങളെടുത്തോ. 342 00:38:08,870 --> 00:38:12,416 -എനിക്ക് വേണ്ടത് ഈ ജോലിയല്ല. -നീ അവസാനം ജയിലിലാകും. 343 00:38:13,166 --> 00:38:15,168 അത് ഒരു സ്പായേക്കാൾ ഭേദമായിരിക്കും. 344 00:38:15,252 --> 00:38:17,629 ഞാൻ ഒരു ബ്യൂട്ടീഷ്യനായി സത്യസന്ധമായി പണം സമ്പാദിച്ചു. 345 00:38:17,713 --> 00:38:21,800 പിന്നെ ഒരു ഗുണ്ട നിങ്ങളെ ഗര്‍ഭിണിയാക്കി. ഇപ്പോള്‍ അതിന്റെ ഫലം അനുഭവിച്ചു കഴിയുന്നു. 346 00:38:22,175 --> 00:38:24,052 നീയൊരു നന്ദികെട്ട പെണ്ണാണ്. 347 00:38:26,388 --> 00:38:27,389 അതെന്താ? 348 00:38:37,357 --> 00:38:39,276 -പോ പുറത്ത്. -ഈ പെണ്ണ് ഇവിടെ പാടില്ലല്ലോ. 349 00:38:39,359 --> 00:38:41,361 -എന്ത്? -ആരോടാണ് കളിക്കുന്നതെന്ന് അറിയാമോ? 350 00:38:41,445 --> 00:38:44,114 -വായ മൂട്. -ഇത് ബേണി മങ്കിന്റെ മകളാണ്. 351 00:38:44,197 --> 00:38:47,617 -പോടീ. നിന്നെയല്ല ഞങ്ങൾക്ക് വേണ്ടത്. -റോക്സ്, പോ, രക്ഷപ്പെട്! 352 00:38:47,743 --> 00:38:50,454 -അവളെ വിടൂ! അവള്‍ വെറും കുഞ്ഞാണ്! -ടോണി! അവളെ പുറത്താക്ക്! 353 00:38:50,537 --> 00:38:53,457 -എൻ്റെ പേര് വിളിച്ചു കൂവല്ലേ! -അമ്മേ! 354 00:38:54,291 --> 00:38:57,252 ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. 355 00:38:57,377 --> 00:39:00,172 നിനക്കൊന്നും പറ്റില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു. 356 00:39:02,257 --> 00:39:03,091 എഴുന്നേൽപ്പിക്ക്! 357 00:39:04,926 --> 00:39:05,761 എഴുന്നേൽക്കെടീ! 358 00:39:06,261 --> 00:39:08,096 -ഹോയ്. -എന്നെ വിട്! 359 00:39:09,389 --> 00:39:10,515 എന്നെ വിടൂ! 360 00:39:11,433 --> 00:39:13,643 അമ്മേ! വേണ്ട! 361 00:39:18,732 --> 00:39:21,401 അമ്മേ! എന്താണിത്? 362 00:39:24,821 --> 00:39:26,740 ഞാന്‍ നിന്നെ കൊല്ലും! 363 00:39:28,658 --> 00:39:29,659 റോക്സി. 364 00:39:31,244 --> 00:39:33,872 മോളെ. ആരെങ്കിലും, പ്ലീസ്... 365 00:39:34,581 --> 00:39:36,541 ഇവിടെ വാ. പുറത്തു പോ. 366 00:40:21,503 --> 00:40:22,504 ഹലോ? 367 00:41:16,766 --> 00:41:17,601 നാശം. 368 00:42:25,377 --> 00:42:28,755 റ്റുണ്‍ഡേ, നീ എന്താണിവിടെ? നീ അഡ്നോലയോടൊപ്പം തിരക്കിലായിരുന്നില്ലേ? 369 00:42:28,838 --> 00:42:32,217 -ന്‍ഡൂഡി, എന്താണിവിടെ സംഭവിക്കുന്നത്? -ഇത് എന്റെ കഥയാണ്. 370 00:42:32,884 --> 00:42:33,760 ഇവിടെ ഒരാളുണ്ട്. 371 00:42:34,552 --> 00:42:37,597 പ്ലീസ്. കേള്‍ക്കൂ. ഞാൻ നുഴഞ്ഞുകയറിയതല്ല. 372 00:42:37,681 --> 00:42:40,600 -അവനെന്റെ കൂടെയാണ്. കുഴപ്പമില്ല. -ഹേയ്, അവർ ചാരപ്പണി ചെയ്യുന്നു. 373 00:42:44,980 --> 00:42:47,190 നിർത്തൂ. ഇതെന്റെ സുഹൃത്താണ്. 374 00:42:54,489 --> 00:42:55,407 അയ്യോ. 375 00:42:55,865 --> 00:42:57,575 നാശം. 376 00:43:00,203 --> 00:43:03,665 അയ്യോ. ആരെങ്കിലും സഹായിക്കൂ! 377 00:43:04,457 --> 00:43:05,458 സഹായിക്കൂ! 378 00:43:12,924 --> 00:43:13,925 അമ്മേ? 379 00:43:31,651 --> 00:43:32,527 അമ്മേ. 380 00:43:56,634 --> 00:43:58,303 നീ ക്ഷീണിതയാണെന്ന് എനിക്കറിയാം. 381 00:44:00,013 --> 00:44:05,393 എന്നാൽ നീ എത്തേണ്ട ഒരു സ്ഥലമുണ്ട്. നാം ഉടൻ അവിടെയെത്തും, ഉറപ്പ്. 382 00:44:08,897 --> 00:44:10,523 ആ അടയാളങ്ങൾ നീ കാണും. 383 00:45:30,645 --> 00:45:31,980 റിക്കി! സഹായിക്കൂ! 384 00:45:32,772 --> 00:45:34,858 റോക്സി. 385 00:46:45,261 --> 00:46:47,680 പ്രകൃതിയുടെ അത്ഭുത ശക്തി 386 00:46:47,764 --> 00:46:49,265 അടയാളം കാണുമെന്ന് പറഞ്ഞില്ലേ. 387 00:47:07,158 --> 00:47:10,161 ഇലക്ട്രിക് ഈലിന്റെ മൂന്ന് വ്യത്യസ്ത അവയവങ്ങള്‍ 388 00:47:10,245 --> 00:47:14,499 ഒന്നിച്ച് ചേര്‍ന്ന്, ഇരയെ സ്തബ്ധമാക്കുന്ന ശക്തമായ വൈദ്യുതാഘാതം സൃഷ്ടിക്കുന്നു. 389 00:47:16,918 --> 00:47:19,712 ഈ ശക്തി പ്രകൃതിയിൽ ഉള്ളതാണ്. 390 00:47:22,840 --> 00:47:25,093 അത് നിനക്ക് മുന്‍പും ഉണ്ടായിരുന്നു. 391 00:47:26,511 --> 00:47:29,973 ലോകത്തിലെ ഏറ്റവും സ്വഭാവികമായ കാര്യമാണിത്. 392 00:47:30,557 --> 00:47:32,433 അതിലും കൌതുകകരമായ കാര്യം 393 00:47:32,517 --> 00:47:37,272 ഈലുകൾക്ക് ഇരയുടെ നാഡീവ്യവസ്ഥയെ ഈ വൈദ്യുത സ്പന്ദനങ്ങളാല്‍ നിയന്ത്രിക്കാം എന്നതാണ്. 394 00:47:37,564 --> 00:47:39,774 മത്സ്യങ്ങളുടെ തലച്ചോര്‍ ഹൈജാക്ക് ചെയ്ത് 395 00:47:39,857 --> 00:47:42,610 അവയെ അവരുടെ വായിലേക്ക് നീന്താന്‍ പ്രേരിപ്പിക്കുന്നു. 396 00:47:43,611 --> 00:47:47,198 ഈലുകൾ ഒറ്റയ്ക്ക് വേട്ടയാടുന്നുവെന്നാണ് ശാസ്ത്രജ്ഞർ ആദ്യം വിശ്വസിച്ചിരുന്നത്. 397 00:47:47,282 --> 00:47:50,493 എന്നാല്‍ പിന്നീട് അറിഞ്ഞു, ഏറ്റവും ശക്തര്‍ കൂട്ടമായി ഇരതേടുന്നുവെന്ന്. 398 00:47:50,785 --> 00:47:52,036 ശരിയാണ്, 399 00:47:52,745 --> 00:47:58,042 നിനക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്. 400 00:48:15,893 --> 00:48:21,649 ദി പവർ ഈ സീസണിൽ... 401 00:48:22,066 --> 00:48:25,612 ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക്, ഇത് ഒരു പുതിയ പ്രഭാതമാണ്. 402 00:48:26,946 --> 00:48:32,493 ഓരോ പ്രവൃത്തിക്കും ഒരു പ്രതികരണമുണ്ട് എന്നത് പ്രകൃതിയുടെ നിയമമാണ്. 403 00:48:39,167 --> 00:48:40,710 ഇത് ഒരു തട്ടിപ്പല്ല. 404 00:48:41,461 --> 00:48:44,797 നമുക്കറിയാവുന്ന ലോകം ഇനി ഒരിക്കലും പഴയതുപോലാകില്ല. 405 00:48:45,340 --> 00:48:49,177 {\an8}ഇതിനായി മുന്നിട്ടിറങ്ങിയത് മൂതൽ നിങ്ങളിതിന്റെ മുഖമായി. 406 00:48:50,136 --> 00:48:52,555 ഈ ശക്തി പരിണാമമാണ്. 407 00:48:53,890 --> 00:48:55,892 നമുക്ക് ആവശ്യമുള്ളതിനാൽ അത് നമുക്ക് ലഭിച്ചു. 408 00:48:55,975 --> 00:48:58,770 അവൾക്ക് എന്തോ വ്യത്യാസം തോന്നുന്നു. എന്തോ പ്രത്യേകത. 409 00:49:02,190 --> 00:49:03,107 അവൾ ഒരു നേതാവാണ്. 410 00:49:05,068 --> 00:49:06,861 മതി, റോക്സ്. എന്നെ പരീക്ഷിക്കരുത്. 411 00:49:07,862 --> 00:49:10,406 -എന്നെ പരീക്ഷിക്കരുത്! -ചെയ്താൽ? 412 00:49:11,324 --> 00:49:12,867 ഈ ശക്തി വ്യാപിക്കുന്നു. 413 00:49:12,950 --> 00:49:15,244 ഇത് ലോകത്തുടനീളം മാറ്റങ്ങളുണ്ടാക്കും. 414 00:49:15,328 --> 00:49:18,164 ഇതൊരു നല്ല കഥയാണ്. നീ ആരംഭിച്ചത് പൂർത്തിയാക്കണമെന്നുണ്ടോ? 415 00:49:23,628 --> 00:49:26,339 നിരന്തരമായ ഭയത്തിൽ ജീവിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കിയില്ല. 416 00:49:29,133 --> 00:49:31,052 എനിക്ക് 100 പൗണ്ട് ഭാരം കുറഞ്ഞപോലെയുണ്ട് 417 00:49:33,596 --> 00:49:35,139 100 മടങ്ങ് ശക്തി കൂടിയപോലെയും. 418 00:49:35,890 --> 00:49:37,350 ഫെഡ്സ് എന്താണിവിടെ ചെയ്യുന്നത്? 419 00:49:39,852 --> 00:49:41,688 ഞങ്ങളുടെ കുട്ടികൾ കുറ്റവാളികളാണോ? 420 00:49:42,563 --> 00:49:44,357 എനിക്ക് ഒരു സൂചന കിട്ടിയിട്ടുണ്ട്. 421 00:49:45,983 --> 00:49:48,611 അവർ ഇഒഡി ടെസ്റ്റ് ചെയ്യുന്നു. എല്ലാവരും അത് ചെയ്യണം. 422 00:49:51,280 --> 00:49:53,241 നിങ്ങളുടെ ബാക്കി കരിയർ ഞാൻ നശിപ്പിക്കും. 423 00:49:57,537 --> 00:50:01,332 എല്ലാവരോടും പോയി പറയൂ. വലിയ മാറ്റം വരാൻ പോകുന്നു. 424 00:50:03,167 --> 00:50:04,001 ഒരു പക്ഷം ചേരൂ. 425 00:50:09,882 --> 00:50:10,717 എന്റെ ദൈവമേ. 426 00:50:11,884 --> 00:50:14,721 ഞങ്ങൾ എന്തുചെയ്യണമെന്ന് ഇനി നിങ്ങൾ പറയേണ്ട. 427 00:50:15,680 --> 00:50:20,143 ദി പവർ 428 00:52:12,171 --> 00:52:14,173 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 429 00:52:14,257 --> 00:52:16,259 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ