1
00:00:07,007 --> 00:00:09,927
ഡെയ്സി ജോൺസ് ദി സിക്സിൽ ഇതുവരെ...
2
00:00:11,011 --> 00:00:12,722
നിനക്കൊരു നല്ല പാട്ട് കിട്ടി.
3
00:00:12,722 --> 00:00:14,807
ഇനി നമുക്കാകെ വേണ്ടത് 10 എണ്ണം കൂടിയാണ്.
4
00:00:14,807 --> 00:00:17,101
അത് പ്രശസ്ത റോക്ക് സ്റ്റാർ ബില്ലി ഡൺ ആണോ?
5
00:00:17,101 --> 00:00:20,521
ഞാൻ കരുതി അയാൾ കുടി നിർത്തി,
കാര്യങ്ങൾ പഴയപടിയാകുമെന്ന്.
6
00:00:23,774 --> 00:00:26,736
-ഇതാണ് ഞാൻ ജോലിചെയ്യുന്ന ക്ലബ്ബ്.
-ഇതൊരു ന്യൂയോർക്ക് വിലാസമാണ്.
7
00:00:26,736 --> 00:00:30,656
കാലിഫോർണിയയിലെ ഓരോ പ്രധാന
ഗായകനെയും നാം കണ്ടപോലെ തോന്നുന്നു.
8
00:00:30,656 --> 00:00:31,949
എല്ലാവരെയും കണ്ടില്ല.
9
00:00:31,949 --> 00:00:34,618
ഒന്നും സംഭവിക്കാത്ത പോലെ
ഇവിടേക്ക് മടങ്ങാനാവില്ല.
10
00:00:34,618 --> 00:00:38,205
ആ ടൂർ ക്യാൻസൽ ചെയ്തതോടെ
നീ ഒരുപാട് വഴികളടച്ചുകളഞ്ഞു.
11
00:00:38,205 --> 00:00:40,916
ഇതിൽ ഇല്ല എന്നുതന്നെയാണ്, ടെഡ്ഡി.
കേട്ടോ? ക്ഷമിക്കണം.
12
00:00:40,916 --> 00:00:42,084
ഇതെന്തു പാട്ടാണ്?
13
00:00:42,084 --> 00:00:46,547
ഞാൻ കരുതി ഇതെന്തോ ആണെന്ന്, പക്ഷേ...
നീ ഇതുകൊണ്ടെന്തുചെയ്യും?
14
00:00:46,547 --> 00:00:49,008
ഡെയ്സി ജോൺസ്. ബില്ലി ഡൺ.
15
00:00:49,008 --> 00:00:50,176
പാട്ട് കൊള്ളാം.
16
00:00:50,176 --> 00:00:52,344
അവളെൻ്റെ നല്ല പാട്ട് നശിപ്പിക്കുകയാണ്.
17
00:00:52,344 --> 00:00:54,638
നീയൊരു നല്ല പാട്ടെഴുതി,
പക്ഷേ അത്ര മഹത്തരമൊന്നുമല്ല.
18
00:00:54,638 --> 00:00:56,891
ഞങ്ങൾ ഞങ്ങളുടെ പതിപ്പ് നോക്കാം,
പിന്നെ ഒറിജിനൽ.
19
00:00:56,891 --> 00:00:58,350
നാം വാദിക്കേണ്ട കാര്യമില്ല.
20
00:01:01,395 --> 00:01:05,483
നമുക്കൊരു നല്ല കാര്യം മോശമാക്കാം
21
00:01:07,943 --> 00:01:09,862
-അതെങ്ങനെയുണ്ടായിരുന്നു?
-ഒരു പേടിസ്വപ്നം.
22
00:01:10,738 --> 00:01:13,491
ഒരുപക്ഷേ എൻ്റെ ജീവിതത്തിലെ
ഏറ്റവും നല്ല ദിവസം.
23
00:02:07,878 --> 00:02:10,422
{\an8}ഡെയ്സിജോണ്‍സ് ദസിക്സ്
24
00:02:24,270 --> 00:02:26,230
-ശരി.
-ഓ, ദൈവമേ.
25
00:02:27,231 --> 00:02:29,066
ഇത് നമ്മുടെ കൈവിട്ടുപോയോ?
26
00:02:29,066 --> 00:02:30,943
നില്‍ക്ക്. ഇത്...
27
00:02:31,277 --> 00:02:33,279
-ഗൈസ്. ഗൈസ്.
-എൻ്റെ ദൈവമേ.
28
00:02:33,279 --> 00:02:34,572
ഏത് സ്റ്റേഷനാണ്?
29
00:02:34,905 --> 00:02:36,240
-എന്ത്?
-ഏത് സ്റ്റേഷൻ?
30
00:02:36,240 --> 00:02:37,366
എന്ത്?
31
00:02:37,366 --> 00:02:40,202
-ഏത് റേഡിയോ സ്റ്റേഷനാണിത്?
- KHJ ആണ്.
32
00:02:40,202 --> 00:02:42,204
നന്ദി.
33
00:02:42,204 --> 00:02:45,916
അത് നമ്മളാണ് റേഡിയോയിൽ.
ശബ്ദം കൂട്ടൂ. ഇതാണ് ഏറ്റവും നല്ല ഭാഗം.
34
00:02:45,916 --> 00:02:48,127
എളുപ്പമായിരുന്നെങ്കിലെന്നാശിച്ചു,
പക്ഷേ അല്ല
35
00:02:48,127 --> 00:02:51,839
-ഇതാണോ "ലുക്ക് അറ്റ് അസ് നൗ" ഉള്ളത്.
-ഇപ്പോൾ അതേ.
36
00:02:51,839 --> 00:02:54,174
അയ്യോ, പണം തികയില്ലെന്ന് തോന്നുന്നു.
37
00:02:55,551 --> 00:02:56,802
നാശം.
38
00:02:58,137 --> 00:02:59,138
ഹേയ്.
39
00:03:00,055 --> 00:03:02,975
-നന്ദി.
-അത് പറയേണ്ട കാര്യമില്ല.
40
00:03:04,768 --> 00:03:06,645
ഇപ്പോൾ നാമെവിടെയാണ്?
41
00:03:06,645 --> 00:03:08,272
സെവെൻ എയ്റ്റ് നയൻ
42
00:03:08,898 --> 00:03:11,692
ബേബി, ബേബി, ബേബി
43
00:03:11,859 --> 00:03:15,571
നീയാരെന്നാർക്കുമറിയില്ല
44
00:03:18,657 --> 00:03:22,411
ഇത് നിൻ്റെ പദ്ധതിയായിരുന്നെങ്കിൽ
45
00:03:22,411 --> 00:03:25,039
പറയൂ, പറയൂ എന്തുകൊണ്ട്
46
00:03:25,456 --> 00:03:28,417
നീ ഇരുട്ടിൽ കരയുകയായിരുന്നു
47
00:03:28,667 --> 00:03:29,710
ഓ, എൻ്റെ ദൈവമേ!
48
00:03:31,128 --> 00:03:32,254
ഓ, എൻ്റെ ദൈവമേ.
49
00:03:33,255 --> 00:03:36,175
"ലുക്ക് അറ്റ് അസ് നൗ (ഹണി കോമ്പ്)"
ദി സിക്സ് (ഡെയ്സി ജോൺ അഭിനയിക്കുന്നു)
50
00:03:36,175 --> 00:03:38,844
അതെളുപ്പമായിരുന്നെങ്കിൽ, പക്ഷേ അങ്ങനെയല്ല
51
00:03:38,844 --> 00:03:41,305
ട്രാക്ക് 4: ഐ സോ ദ ലൈറ്റ്
52
00:03:41,305 --> 00:03:43,807
അപ്പോൾ, ബേബി
53
00:03:44,892 --> 00:03:46,185
ഹേയ്, ബേബി.
54
00:03:46,602 --> 00:03:47,728
ഓ, ദൈവമേ.
55
00:03:49,313 --> 00:03:50,856
ഞങ്ങളത് ശ്രദ്ധിക്കുകയായിരുന്നു.
56
00:03:51,565 --> 00:03:54,568
{\an8}ഞാൻ പ്രതീക്ഷയെ, അതിജീവനത്തെ പറ്റി
ഒരു പാട്ടെഴുതി...
57
00:03:54,568 --> 00:03:56,737
{\an8}ബില്ലി ഡൺ
മുഖ്യഗായകൻ/ ഗാനരചയിതാവ്
58
00:03:56,737 --> 00:03:58,781
{\an8}...സ്നേഹത്തിൻ്റെ സഹനം,
59
00:03:59,990 --> 00:04:05,913
അവളിത് ഈ സംശയത്തിൻ്റെ,
അനിശ്ചിതത്വത്തിൻ്റെ ആഘോഷമാക്കി.
60
00:04:08,082 --> 00:04:11,335
അതായത്, ആ പാട്ട് ഞാനത്രക്ക് വെറുത്തു.
61
00:04:12,920 --> 00:04:15,339
പക്ഷേ, ഞാൻ മാത്രമായിരുന്നു
അങ്ങനെയെന്ന് തോന്നുന്നു.
62
00:04:15,339 --> 00:04:17,549
പാവം കുഞ്ഞിനൊരു നമ്പർ-വൺ സിംഗിളുണ്ട്.
63
00:04:18,175 --> 00:04:19,468
അത് വളരെ കഠിനമായിരിക്കും.
64
00:04:19,468 --> 00:04:23,722
മടുപ്പിക്കുന്നതുമാവും എന്ന് നീ കരുതുന്നു,
അല്ലേ ജൂൾസ്? ജൂൾസ് അത് സമ്മതിക്കും.
65
00:04:23,722 --> 00:04:25,724
ഇവിടം കൊള്ളാം.
66
00:04:26,350 --> 00:04:27,851
നിനക്ക് കാത്തിരിക്കാം.
67
00:04:27,851 --> 00:04:30,229
കുറച്ച് ഞങ്ങൾക്കായി സൂക്ഷിക്കൂ!
68
00:04:30,229 --> 00:04:34,233
അവർ പിന്നിലെ വീട്ടിലാണ്, അപ്പൊ കാമിലയ്ക്ക്
നിങ്ങൾ കഴുകന്മാരെ തീറ്റേണ്ടതില്ല.
69
00:04:34,233 --> 00:04:36,568
എപ്പോഴാണ് അവസാനമായി
ആരെങ്കിലും മെയിൽ പരിശോധിച്ചത്?
70
00:04:36,568 --> 00:04:38,779
-ഞാനത് നിൻ്റെ ജോലിയെന്ന് കരുതി.
-എൻ്റെ ജോലിയോ?
71
00:04:38,779 --> 00:04:43,283
കൂടാതെ ആ സിങ്കിൽ കൂട്ടിയിട്ടിരിക്കുന്നവയും
വലുതാവുന്നു. ഹേയ്.
72
00:04:49,790 --> 00:04:52,376
-ഗൈസ്.
-എന്ത്?
73
00:04:53,502 --> 00:04:56,547
ഇവ എന്തെന്ന് ആർക്കെങ്കിലുമറിയുമോ?
74
00:04:58,007 --> 00:04:58,882
എന്ത്?
75
00:05:00,134 --> 00:05:01,301
ഇതെൻ്റെയാണോ?
76
00:05:03,137 --> 00:05:04,221
-ഷിറ്റ്!
-തുറക്കൂ.
77
00:05:04,221 --> 00:05:05,305
എന്ത്?
78
00:05:07,057 --> 00:05:08,767
ഞാൻ ധനികനാണ്! ഞാൻ ധനികനാണ്!
79
00:05:08,767 --> 00:05:10,019
{\an8}വാറൺ റോജാസ്
ഡ്രംസ്
80
00:05:10,019 --> 00:05:11,937
{\an8}അന്ന് 600 ഡോളർ വലിയൊരു തുകയായിരുന്നു.
81
00:05:11,937 --> 00:05:13,689
ഓ, എൻ്റെ ദൈവമേ.
82
00:05:15,733 --> 00:05:20,946
ഞാനാണ് കൂടുതൽ പാട്ടുകളെഴുതിയതെങ്കിലും,
ഞങ്ങൾ പബ്ലിഷിംഗ് തുല്യമായി പകുത്തു.
83
00:05:20,946 --> 00:05:25,325
ഞാനാലോചിച്ചു, "എന്തുകൊണ്ട് പറ്റില്ല."
അതായത്, ഞങ്ങളൊരു കുടുംബമായിരുന്നു.
84
00:05:26,118 --> 00:05:27,244
{\an8}ഗ്രഹാം ഡൺ
ലീഡ് ഗിറ്റാർ
85
00:05:27,369 --> 00:05:29,371
{\an8}ഞാൻ വാങ്ങിയ ആദ്യ വസ്തു? സർഫ്ബോർഡ്.
86
00:05:29,371 --> 00:05:30,622
{\an8}എഡ്ഡീ റൌണ്ട്ട്രീ
ബാസ്
87
00:05:30,622 --> 00:05:32,875
{\an8}ഒന്ന് രണ്ട് ആംപ്സ്, ഫസ് പെഡൽ.
88
00:05:32,875 --> 00:05:34,251
{\an8}കരേൻ സിർകോ
കീബോർഡ്സ്
89
00:05:34,251 --> 00:05:35,919
{\an8}ഉറപ്പായും സ്റ്റോക് മാർക്കറ്റ്.
90
00:05:35,919 --> 00:05:40,049
വെനീസിലെ ഒരു കടയിൽ
ഒരു രോമക്കുപ്പായമുണ്ടായിരുന്നു.
91
00:05:44,178 --> 00:05:45,596
-നിൽക്കൂ.
-ശരി.
92
00:05:45,596 --> 00:05:49,308
ബിൽ, നിൽക്കു. നീ നമുക്കൊരു വീട് വാങ്ങിയോ?
93
00:05:50,392 --> 00:05:53,187
-നിക്ക് നിക്ക്.
-ഇല്ല, ഒരു വാടകവീട് ശരിയാക്കി.
94
00:05:57,483 --> 00:05:58,650
ഓ, ബില്ലി.
95
00:05:58,650 --> 00:06:01,153
ഞാൻ ഇതിലും വലിയ സ്ഥലത്തിനായി നടന്നു,
96
00:06:01,153 --> 00:06:03,405
-പക്ഷേ ഞാൻ...
-ഇത് നല്ലതാണ്.
97
00:06:06,492 --> 00:06:07,493
ആണോ?
98
00:06:08,827 --> 00:06:10,454
എന്താണിതിൽ നല്ലത്?
99
00:06:14,875 --> 00:06:16,376
അത് നമ്മുടേതാണെന്ന്.
100
00:06:21,799 --> 00:06:23,300
ഇതെപ്പോൾ ശരിയാവും?
101
00:06:24,593 --> 00:06:26,220
വ്യക്തിയെ ആശ്രയിച്ചിരിക്കും.
102
00:06:29,098 --> 00:06:30,182
കമോൺ.
103
00:06:31,391 --> 00:06:36,438
ഒരു തന്മാത്രാ ലെവലിലാണ് ഞാനും
ആ കാന്യനും, ഞങ്ങൾ...
104
00:06:39,817 --> 00:06:41,318
ഞങ്ങളൊന്നാണെടാ.
105
00:06:43,195 --> 00:06:44,613
വാരെന് അത് അനുഭവപ്പെടുന്നുണ്ട്.
106
00:06:47,199 --> 00:06:49,743
അതേ, എനിക്കൊന്നും കിട്ടിയില്ല. അതായത്...
107
00:06:56,583 --> 00:06:58,210
ഞാനെങ്ങനെ ഇത് പറയും?
108
00:06:58,210 --> 00:07:00,420
ബില്ലിയും കാമിലയും വീട്ടിലില്ലാതെ,
109
00:07:00,420 --> 00:07:05,050
എനിക്ക് തോന്നുന്നു നമ്മളെല്ലാം
അല്പം സ്വതന്ത്രരായതുപോലെ.
110
00:07:06,009 --> 00:07:07,177
നാശം.
111
00:07:09,972 --> 00:07:11,306
എനിക്ക് ഹൃദയതാളമറിയാനാവുന്നില്ല.
112
00:07:18,063 --> 00:07:19,523
ഇത് മിടിക്കുന്നുണ്ട്.
113
00:07:20,065 --> 00:07:21,358
ഉറപ്പുണ്ടോ നിനക്ക്?
114
00:07:23,527 --> 00:07:24,736
ഉണ്ട്.
115
00:07:25,571 --> 00:07:27,990
അതെ, എനിക്കുറപ്പുണ്ട്.
116
00:07:30,075 --> 00:07:31,618
കൈകൾ മാറ്റരുത്.
117
00:07:32,828 --> 00:07:34,621
ശരി, മാറ്റില്ല.
118
00:07:39,793 --> 00:07:41,503
ഡ്രഗ്സ് മിസ് ചെയ്യുന്നു.
119
00:07:41,503 --> 00:07:43,881
എനിക്ക് സ്റ്റുഡിയോയിലേക്ക് പോകണമായിരുന്നു.
120
00:07:43,881 --> 00:07:47,426
ഒരു പുതിയ ആൽബം റെക്കോഡ് ചെയ്യണം,
പുതിയ കാര്യങ്ങളിലേക്ക് പോകണം, അറിയാമോ?
121
00:07:48,802 --> 00:07:50,846
എന്നാൽ ആ പാട്ട് മാറ്റാനായില്ല.
122
00:07:51,263 --> 00:07:55,309
ഹവായിലെ ഡയമണ്ട് ഹെഡ് ഫെസ്റ്റിവലിൽ
പരിപാടി അവതരിപ്പിക്കാൻ വിളിച്ചു.
123
00:07:55,976 --> 00:07:57,769
അത് ഞങ്ങളുടെ ആദ്യ ഷോ ആയിരുന്നു...
124
00:08:00,647 --> 00:08:01,773
അത്...
125
00:08:04,443 --> 00:08:06,361
ഹേയ്, സ്റ്റീവ് മില്ലർ ബാൻഡ്?
126
00:08:06,361 --> 00:08:09,948
-ദി ഡെഡ്? ഷിറ്റ്, ഇവന്മാരിവിടെയുണ്ടോ?
-നമ്മളെവിടെയാണ്?
127
00:08:09,948 --> 00:08:11,450
ഇവിടെത്തന്നെ, സഹോദരാ.
128
00:08:12,826 --> 00:08:14,161
പരിശോധിക്കൂ.
129
00:08:17,289 --> 00:08:18,457
ഒന്ന് നോക്കൂ.
130
00:08:20,667 --> 00:08:21,960
അത് നോക്ക്, സുഹൃത്തേ.
131
00:08:33,263 --> 00:08:35,390
ഞങ്ങൾ ഉച്ചതിരിഞ്ഞ് 1:00 ന് എത്തി.
132
00:08:36,099 --> 00:08:38,518
പക്ഷേ, ഹേയ്,
നമ്മെ ക്ഷണിക്കുകയെങ്കിലും ചെയ്തല്ലോ.
133
00:08:54,826 --> 00:08:56,662
-ഹേയ്.
-ഹേയ്.
134
00:08:56,662 --> 00:08:58,705
-പേടിയൊന്നുമില്ലല്ലോ?
-പേടിയൊന്നുമില്ല.
135
00:08:59,414 --> 00:09:01,500
കുറച്ചുനാളായി, അറിയാമല്ലോ.
136
00:09:02,584 --> 00:09:06,129
സൗണ്ട്ചെക്കിന് അവസരം കിട്ടിയില്ല.
കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കിൽ...
137
00:09:06,129 --> 00:09:08,632
ഹേയ്, നമുക്കത് ചെയ്യാം.
138
00:09:17,683 --> 00:09:19,226
എല്ലാവരും വരൂ.
139
00:09:25,065 --> 00:09:27,025
-ദി സൺബേൺ.
-നാം റെഡിയാണോ?
140
00:09:27,025 --> 00:09:29,444
-എന്താ വായിക്കുന്നത്?
-റോബർട്ടോ ക്ലെമെന്‍റെ
141
00:09:29,444 --> 00:09:31,905
-ഇത് അമ്മയ്ക്കുവേണ്ടി.
-കാശ് വേണ്ട.
142
00:09:31,905 --> 00:09:34,825
നമ്മുടെ പരിപാടി മാത്രമല്ല
അവർക്ക് വേണ്ടിയിരുന്നത്.
143
00:09:34,825 --> 00:09:37,077
മൂന്ന് പറയുമ്പോൾ "പിറ്റ്സ്ബർഗ്." റെഡി?
144
00:09:37,077 --> 00:09:39,997
-വൺ, ടു, ത്രീ...
-പിറ്റ്സ്ബർഗ്!
145
00:09:46,378 --> 00:09:48,880
ജോസഫ് സ്റ്റീവൻസണിനുവേണ്ടി
നമുക്കിത് കേൾക്കാം!
146
00:09:50,716 --> 00:09:53,927
-അപ്പൊ, എങ്ങനെയുണ്ട്? ടെൻഷനുണ്ടോ?
-ഇല്ല.
147
00:09:54,386 --> 00:09:57,180
-ഇത്തരം ആളുകൾക്കു മുമ്പിൽ പാടീട്ടുണ്ടോ?
-ഇല്ല.
148
00:09:58,932 --> 00:10:01,643
ശരി, കൊള്ളാം. ഒരുപാട് ഊർജ്ജം വേണം.
149
00:10:01,643 --> 00:10:05,689
അതിനെപ്പറ്റി വിഷമിക്കേണ്ട.
നീ അങ്ങോട്ട് പോകുക, പാടുക...
150
00:10:05,689 --> 00:10:08,900
ഇത് എനിക്ക് ധൈര്യം തരാനാണോ, അതോ
നിനക്കോ? കാരണം എനിക്ക് കുഴപ്പമില്ല.
151
00:10:12,446 --> 00:10:16,158
നമ്മളത് നാലാമതാണ് പാടുന്നത്.
നീ വരുമ്പോൾ ഞാൻ പരിചയപ്പെടുത്താം.
152
00:10:16,158 --> 00:10:19,036
-ഓകെ, കൊള്ളാം.
-ശരി!
153
00:10:20,537 --> 00:10:25,417
ഈ ബാൻഡിനെ അവരുടെ ഹിറ്റ് സിംഗിളായ "ലുക്ക്
അറ്റ് അസ് നൗ" ലൂടെ നാം സ്നേഹിക്കുന്നു.
154
00:10:28,879 --> 00:10:32,924
ദി സിക്സിനെ അനുമോദിച്ച് കയ്യടിക്കാം.
155
00:10:33,550 --> 00:10:34,593
ഹായ്, ഡെയ്സി.
156
00:10:53,653 --> 00:10:56,156
എന്തായിത്, നീ കാര്യമായിട്ടാണോ
157
00:10:57,282 --> 00:10:59,409
നിനക്കൊരു തമാശപോലും പറ്റില്ല
158
00:11:00,952 --> 00:11:03,622
വഞ്ചി മുങ്ങില്ലെന്ന് നീ ഉറപ്പുനൽകും
159
00:11:03,622 --> 00:11:07,292
പക്ഷേ നീയതിനെ ഒഴുകാനനുവദിക്കുമോ?
160
00:11:08,335 --> 00:11:11,505
സൂര്യൻ നിൻ്റെ മേൽ തിളങ്ങുന്നു
161
00:11:11,922 --> 00:11:15,342
ചന്ദ്രൻ വലുതായിക്കൊണ്ടിരിക്കുമ്പോൾ
162
00:11:15,926 --> 00:11:19,137
വരൂ ബേബി, സ്വിച്ച് തിരിക്കൂ
163
00:11:19,388 --> 00:11:22,474
വരൂ ട്രിഗർ വലിക്കൂ
164
00:11:32,109 --> 00:11:35,112
ഓൺ ചെയ്യാനൊരുപാട് വൈകി
165
00:11:39,533 --> 00:11:42,577
ഓൺ ചെയ്യാനൊരുപാട് വൈകി
166
00:12:04,850 --> 00:12:08,061
ഡെയ്സി, ഡെയ്സി, ഹേയ്,
നാലാമതെന്ന് ഞാൻ പറഞ്ഞു.
167
00:12:15,819 --> 00:12:18,280
അവൾ തീർച്ചയായും അത് മനഃപൂർവ്വം ചെയ്തതാണ്.
168
00:12:18,280 --> 00:12:21,366
ഞാൻ അത്ര ക്ഷമയുള്ള വ്യക്തിയല്ല.
169
00:12:25,662 --> 00:12:28,832
ഞാനാരെന്നെനിക്കറിയില്ല
170
00:12:29,458 --> 00:12:31,751
ബേബി, ബേബി, ബേബി
171
00:12:32,586 --> 00:12:35,797
നീയാരെന്ന് നിനക്കറിയാമോ?
172
00:12:39,509 --> 00:12:42,471
ഇത് നമ്മുടെ കൈവിട്ടുപോയോ?
173
00:12:43,180 --> 00:12:45,348
പറയൂ, പറയൂ, പറയൂ
174
00:12:46,016 --> 00:12:48,477
നാമിതിവിടെവരെ എത്തിച്ചു
175
00:12:49,478 --> 00:12:52,105
ഇത് നാം വളരെ മുൻപ് വെളിച്ചത്താക്കിയോ?
176
00:12:52,772 --> 00:12:55,692
നമുക്കറിയേണ്ടാത്തതായി ഒരുപാടുണ്ടോ?
177
00:12:56,985 --> 00:13:00,447
അതെളുപ്പമായിരുന്നെങ്കിൽ എന്നാശിച്ചു,
പക്ഷേ അങ്ങനെയല്ല
178
00:13:06,495 --> 00:13:10,332
നമുക്കൊരു നല്ല കാര്യം മോശമാക്കാം
179
00:13:13,418 --> 00:13:16,505
നമുക്കൊരു നല്ല കാര്യം മോശമാക്കാം
180
00:13:17,005 --> 00:13:20,425
ഇപ്പോൾ നാമെവിടെ നിൽക്കുന്നു?
181
00:13:20,842 --> 00:13:23,553
ബേബി, ബേബി, ബേബി
182
00:13:23,929 --> 00:13:27,557
നീയാരെന്നാർക്കുമറിയില്ല
183
00:13:30,852 --> 00:13:34,481
ഇതായിരുന്നു നിൻ്റെ പദ്ധതിയെങ്കിൽ
184
00:13:34,773 --> 00:13:37,025
എന്നോട് പറയൂ, പറയൂ എന്തുകൊണ്ടെന്ന്
185
00:13:37,734 --> 00:13:40,445
നീ ഇരുട്ടിൽ കരയുകയായിരുന്നു
186
00:13:41,196 --> 00:13:43,782
നാമിത് വളരെ മുമ്പ് വെളിച്ചത്താക്കി
187
00:13:44,783 --> 00:13:47,327
നമുക്ക് നഷ്ടമായി എന്നാൽ വിട്ടുകളയാനാവില്ല
188
00:13:48,411 --> 00:13:51,831
ഇതെളുപ്പമായിരുന്നെങ്കിലെന്നാശിച്ചു,
എന്നാലങ്ങനെയല്ല
189
00:13:52,207 --> 00:13:55,418
അതുകൊണ്ട്, ബേബി
190
00:13:57,963 --> 00:14:01,925
നമുക്കൊരു നല്ല കാര്യം മോശമാക്കാം
191
00:14:04,636 --> 00:14:08,682
നമുക്കൊരു നല്ല വസ്തു മോശമാക്കാം
192
00:14:23,029 --> 00:14:25,782
നാമെങ്ങനെയിവിടെയെത്തി?
എങ്ങനെ നാം പുറത്തുകടക്കും?
193
00:14:26,157 --> 00:14:28,451
നാം കാണാനുള്ളതെന്തോ ആയിരുന്നു
194
00:14:29,077 --> 00:14:32,205
ശരി, നിനക്കിപ്പോൾ നമ്മളെ നോക്കാമോ?
195
00:14:32,205 --> 00:14:35,959
ഓ, ബേബി, ഇപ്പോൾ നമ്മളെ നോക്കൂ
196
00:14:36,126 --> 00:14:38,044
ഓ, ബേബി, ഇപ്പോൾ നമ്മളെ നോക്കൂ
197
00:14:43,133 --> 00:14:47,721
നാമെങ്ങനെയിവിടെയെത്തി?
എങ്ങനെ നാം പുറത്തുകടക്കും?
198
00:14:51,057 --> 00:14:55,895
നാം ചെയ്തിരുന്ന കാര്യം നടപ്പായില്ല
199
00:15:07,032 --> 00:15:10,493
നാമെങ്ങനെയിവിടെയെത്തി?
എങ്ങനെ നാം പുറത്തുകടക്കും?
200
00:15:10,493 --> 00:15:13,246
നാം കാണാനുള്ളതെന്തോ ആയിരുന്നു
201
00:15:13,538 --> 00:15:17,250
ഓ, ബേബി, ഇപ്പോൾ നമ്മളെ നോക്കൂ
202
00:15:17,584 --> 00:15:20,462
ഓ, ബേബി, ഇപ്പോൾ നമ്മളെ നോക്കൂ
203
00:15:23,214 --> 00:15:27,302
നമുക്കൊരു നല്ല കാര്യം മോശമാക്കാം
204
00:15:30,305 --> 00:15:34,225
നമുക്കൊരു നല്ല കാര്യം മോശമാക്കാം
205
00:15:43,318 --> 00:15:44,903
എല്ലാവരോടും, ഇത് ഡെയ്സി ജോൺസാണ്,
206
00:15:48,948 --> 00:15:52,619
കൂടാതെ അപ്പോഴായിരുന്നു
അവൾ സ്റ്റേജിൽ നിന്നു പോകേണ്ടത്.
207
00:15:53,620 --> 00:15:56,498
ഡെയ്സി! ഡെയ്സി! ഡെയ്സി!
208
00:16:02,128 --> 00:16:04,547
ഞാൻ ഒരുപാട്ടിനു
കൂടി നിൽക്കണമെന്ന് നിങ്ങൾക്കുണ്ടോ?
209
00:16:09,219 --> 00:16:11,221
അവരെന്നെ പോകാൻ വിടില്ല.
210
00:16:39,749 --> 00:16:42,127
ഞാൻ മനുഷ്യനെ ചന്ദ്രനിൽ വച്ചു
211
00:16:42,502 --> 00:16:44,796
ഞാൻ ടോണിൽ ഡയൽ വച്ചു
212
00:16:45,505 --> 00:16:47,841
ഞാൻ ചക്രത്തിൽ ഗ്രീസ് വച്ചു
213
00:16:48,299 --> 00:16:50,969
ഞാൻ കല്ലിൽ വാൾ വച്ചു
214
00:16:50,969 --> 00:16:54,055
ഞാൻ തെക്കൻ നക്ഷത്രങ്ങളെ തെളിച്ചു
215
00:16:54,055 --> 00:16:56,433
ഞാൻ അവിശ്വാസികൾക്ക് ശാന്തി നൽകി
216
00:16:56,433 --> 00:16:59,769
പിന്നെ ഞാനാ കുറ്റിക്കാട്ടിലെ പക്ഷിയെ തട്ടി
217
00:16:59,769 --> 00:17:02,272
ആരോ പോലീസിനെ വിളിച്ചു
218
00:17:02,439 --> 00:17:04,315
എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന്
219
00:17:04,315 --> 00:17:07,110
എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന്
എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന്
220
00:17:07,360 --> 00:17:13,324
കാരണം നിനക്ക് തിരിഞ്ഞ്
എൻ്റെ കണ്ണിൽ നോക്കാനാവില്ല
221
00:17:13,867 --> 00:17:18,747
തിരിഞ്ഞ്, എൻ്റെ കണ്ണിൽ നോക്കാൻ
222
00:17:20,081 --> 00:17:23,877
തിരിഞ്ഞ്, അതെൻ്റെ മുഖത്തു നോക്കി പറയാൻ
223
00:17:25,795 --> 00:17:30,008
തിരിഞ്ഞ്, അതെൻ്റെ മുഖത്തു നോക്കി പറയാൻ
224
00:17:31,843 --> 00:17:34,637
ശരി. ഇത് ഞാൻ മാത്രമാണോ, അതോ...
225
00:17:34,637 --> 00:17:36,431
-നീ മാത്രമല്ല, കൂട്ടുകാരാ.
-കമോൺ
226
00:17:37,015 --> 00:17:38,600
നീയവിടെ അവിശ്വസനീയമായിരുന്നു.
227
00:17:38,600 --> 00:17:41,478
അതായത്, ഓരോ തവണയും നീ നടക്കുമ്പോൾ,
അവർക്ക് നിയത്രണം പോയി.
228
00:17:41,478 --> 00:17:44,022
ഒരു പെൺകുട്ടി
എന്നെ ഷർട്ടുയർത്തിക്കാണിച്ചു.
229
00:17:44,022 --> 00:17:46,065
-ഒന്ന് സംസാരിക്കാമോ?
-ശരി.
230
00:17:48,067 --> 00:17:52,030
നമ്മൾ നാലാമതാണ് പാടുന്നതെന്ന് ഞാൻ പറഞ്ഞു.
നീ കേട്ടില്ലേ അതോ അവഗണിച്ചോ?
231
00:17:52,155 --> 00:17:55,700
ഞാൻ കരുതി നീ മൂന്നെണ്ണം പാടിയെന്ന്.
കാരണം എല്ലാം കേട്ടിട്ട് ഒരുപോലിരിക്കുന്നു.
232
00:17:56,367 --> 00:17:57,494
അതുശരി.
233
00:18:00,246 --> 00:18:03,958
നിങ്ങളുടെ ആദ്യ സിംഗിൾ അത് നമ്പർ വൺ ആയി.
അതെങ്ങനെ ടോപ്പിലെത്തി?
234
00:18:04,667 --> 00:18:08,046
ശരി, ഇത് ഞങ്ങളുടെ ആദ്യ സിംഗിളല്ല, പക്ഷേ...
235
00:18:08,046 --> 00:18:11,049
അതായത്, ഞങ്ങളുടെ ഒരാൽബം ഇറങ്ങി,
സെവൻ എയ്റ്റ് നയൻ.
236
00:18:11,549 --> 00:18:12,675
ആ പാട്ടുള്ളത്.
237
00:18:12,675 --> 00:18:16,888
എല്ലാവരും ആ പാട്ട് തിരയുന്നതിലും ഇവിടെ
വന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്--
238
00:18:16,888 --> 00:18:21,768
അതേ, സത്യം, ഞങ്ങളുടെ വരികൾ അവർ
പാടുന്നത് കേൾക്കാൻ കഴിഞ്ഞത് നന്നായി.
239
00:18:22,602 --> 00:18:23,978
ഇത് വളരെ അവിശ്വസനീയമാണ്.
240
00:18:23,978 --> 00:18:26,564
ഒരു തുടർച്ചയ്ക്കായി എന്താണ് പ്ലാൻ ചെയ്തത്?
241
00:18:27,398 --> 00:18:29,359
ഡെയ്സി അവളുടെ സ്വന്തമായി ചെയ്യുന്നു,
242
00:18:29,359 --> 00:18:32,195
അറിയുമോ, ഞങ്ങൾ യഥാർത്ഥത്തിൽ
അന്വേഷിക്കുന്നില്ല...
243
00:18:33,196 --> 00:18:36,574
നോക്കൂ, ഞങ്ങളുടെ പാട്ട് അവൾ
പാടിയത് ഞങ്ങൾക്കിഷ്ടമായി, എന്നാൽ,
244
00:18:36,574 --> 00:18:39,911
അതൊരു ഒറ്റത്തവണയുള്ള
കാര്യം പോലെയായിരുന്നു, അതുകൊണ്ട്...
245
00:18:40,703 --> 00:18:43,373
ശരി, ഇത് കേട്ടതിലെനിക്ക് ദുഃഖമുണ്ട്.
246
00:18:45,500 --> 00:18:48,253
-നന്ദി.
-നിങ്ങളുടെ സമയത്തിനു നന്ദി.
247
00:18:48,253 --> 00:18:50,630
നീയൊരു ചെറ്റയാണ്, അല്ലേ?
248
00:18:50,630 --> 00:18:53,299
-എന്ത്?
-നിൻ്റെ പാട്ട് പാടുന്നത്?
249
00:18:53,299 --> 00:18:55,802
-ഞാൻ നിനക്ക് ക്രെഡിറ്റ് തന്നു.
-നീ ഒരു ചുക്കും തന്നില്ല.
250
00:18:55,802 --> 00:18:59,180
-എൻ്റെ വാക്കുകളാണ് നീ പാടിയത്.
-ഒരു കാര്യം പറയട്ടേ?
251
00:19:00,765 --> 00:19:02,141
പോയി സുഖമായി ജീവിക്ക്.
252
00:19:07,689 --> 00:19:08,606
കഴുവേറി.
253
00:19:16,698 --> 00:19:17,824
കരേൻ.
254
00:19:19,117 --> 00:19:23,079
അറിയുമോ, ഇതായിരിക്കില്ല
ഈ ലോകത്തെ ഭ്രാന്തമായ കാര്യം.
255
00:19:23,830 --> 00:19:25,039
എന്ത്?
256
00:19:25,832 --> 00:19:29,085
-ബില്ലി...
-അവിടെ നടന്നത് നീ കണ്ടോ?
257
00:19:31,170 --> 00:19:36,175
കണ്ടു. അത് അതിശയമായിരുന്നു. ആളുകൾ
നമ്മെയിഷ്ടപ്പെട്ടു. അവളെ ഇഷ്ടപ്പെട്ടു.
258
00:19:36,175 --> 00:19:39,387
അവൾ തെറ്റായ പാട്ടിൽ കടന്നുവന്നു
പിന്നെ തിരിച്ചുപോയില്ല.
259
00:19:40,471 --> 00:19:43,808
അവൾക്ക്
എപ്പോഴും ശ്രദ്ധാകേന്ദ്രമായിരിക്കണം.
260
00:19:43,808 --> 00:19:46,436
നിങ്ങൾ രണ്ടുപേരും ഒന്നിക്കുമ്പോൾ
എന്തോ ഒന്നുണ്ട്.
261
00:19:46,436 --> 00:19:48,396
അവളാണാ പാട്ടെഴുതിയതെന്നവൾ പറഞ്ഞു.
262
00:19:48,396 --> 00:19:51,441
എല്ലാവരും ചേർന്നു പാടിയ
ഒരു ബിറ്റ് അവളെഴുതിയതാണല്ലോ.
263
00:19:52,942 --> 00:19:55,945
അവൾക്ക് പ്രതിഭയില്ലെന്ന് ഞാൻ പറഞ്ഞില്ല.
ഞാൻ പറയുന്നത്...
264
00:19:56,738 --> 00:20:00,283
ഞാൻ പറയുന്നത് അവളൊരു തീപ്പൊരിയാണ്.
ഞാൻ പറയുന്നത്...
265
00:20:03,119 --> 00:20:04,245
എന്ത്?
266
00:20:05,747 --> 00:20:07,123
ഞാൻ പറയുന്നതെന്തെന്നാൽ...
267
00:20:09,375 --> 00:20:11,210
നമ്മൾ അവളെ അതിജീവിക്കുമെന്ന്
ഞാൻ കരുതുന്നില്ല.
268
00:20:14,547 --> 00:20:17,592
ബില്ലി ഒരിക്കലും അവനാരെയെങ്കിലും
ആവശ്യമുണ്ടെന്ന് സമ്മതിക്കില്ല.
269
00:20:21,930 --> 00:20:23,848
അപ്പോ, അതേ,
ഞങ്ങള്‍ക്ക് രണ്ടാൾക്കും അതുണ്ട്.
270
00:20:28,937 --> 00:20:30,730
എനിക്ക് ദേഷ്യമായി എന്നതാ കാര്യം.
271
00:20:30,855 --> 00:20:34,817
ദേഷ്യത്തിൻ്റെ കാര്യം എന്തെന്നാൽ,
അതൊരു മികച്ച പ്രചോദനമാണ്.
272
00:20:37,403 --> 00:20:38,404
നാശം.
273
00:20:45,328 --> 00:20:46,746
ഒരു തരം...
274
00:20:47,330 --> 00:20:50,041
നീയൊരുതരം മനുഷ്യനാണ്
275
00:20:52,502 --> 00:20:54,712
ചെയിൻ സ്മോക്കിംഗ്.
276
00:20:57,966 --> 00:21:01,219
നീയൊരു വിഡ്ഢിയാണ്
277
00:21:01,219 --> 00:21:02,220
നീയൊരു വിഡ്ഢിയാണ്.
278
00:21:07,016 --> 00:21:08,434
ഓ, ശരി
279
00:21:11,020 --> 00:21:13,398
മാന്യരേ മഹതികളേ, ദി ചാൻ്ററെല്ലെസ്.
280
00:21:16,567 --> 00:21:18,820
എനിക്ക് ചെയ്യാനാകുന്നത്
281
00:21:19,028 --> 00:21:23,116
എനിക്ക് ആകെ ചെയ്യാൻ കഴിയുന്നത്
കാത്തിരിക്കുക എന്നതാണ്
282
00:21:23,282 --> 00:21:25,159
കാത്തിരിക്കുക എന്നതാണ്
283
00:21:25,660 --> 00:21:28,538
എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ
284
00:21:28,913 --> 00:21:32,291
ബേബീ, എനിക്ക് ഇപ്പോഴും മനസ്സിലാകും
285
00:21:33,126 --> 00:21:34,544
മനസ്സിലാകും
286
00:21:35,336 --> 00:21:36,671
അതേ
287
00:21:36,921 --> 00:21:38,214
അത്...
288
00:21:39,590 --> 00:21:41,175
അതെൻ്റെ ശബ്ദമാണ്.
289
00:21:42,218 --> 00:21:44,804
-ഞാനവനെ കൊല്ലും.
-ഡെയ്സി.
290
00:21:44,804 --> 00:21:47,390
അവർക്ക് നിൻ്റെ
ശബ്ദമുപയോഗിക്കാനാവില്ല! അസംബന്ധം!
291
00:21:49,600 --> 00:21:52,687
ഡെയ്സി. ഡെയ്സി, ഇല്ല, ഇല്ല, ഇല്ല.
നിൽക്കൂ, നിൽക്കൂ, നിൽക്കൂ.
292
00:21:52,687 --> 00:21:55,064
-ഞാനവന്‍റെ നശിച്ച പല്ല് കൊഴിക്കും.
-ഡെയ്സി.
293
00:21:55,064 --> 00:21:57,608
-ഞാനവന്‍റെ നശിച്ച സ്റ്റുഡിയോ കത്തിക്കും.
-നിർത്തു.
294
00:21:58,901 --> 00:22:00,069
എനിക്ക് താക്കോൽ തരൂ.
295
00:22:05,283 --> 00:22:08,745
ഞാൻ നിന്നെ സ്നേഹിക്കുന്നു. താക്കോൽ തരൂ.
296
00:22:15,626 --> 00:22:18,212
അവൻ്റെ മടിയിൽ രണ്ടുനിമിഷം
കൂടി ഇരിക്കാമായിരുന്നു.
297
00:22:18,212 --> 00:22:21,340
-അത് കള, സിമോണീ.
-എനിക്കറിയാം. അതെന്തെന്നാൽ...
298
00:22:22,967 --> 00:22:25,178
ഒരുപക്ഷേ ഞാനിവിടെനിന്ന് പോകണമായിരിക്കും.
299
00:22:26,554 --> 00:22:29,891
ഇവിടെനിന്ന് പോകാനോ?
എന്നുവച്ചാലെന്താണ്... എങ്ങോട്ട്?
300
00:22:32,435 --> 00:22:33,770
ന്യൂയോർക്കിലേക്ക് പോകും.
301
00:22:36,856 --> 00:22:39,192
ആ സ്ത്രീ പാർട്ടിയിൽ പറഞ്ഞത് ഞാൻ പറഞ്ഞല്ലോ.
302
00:22:40,610 --> 00:22:41,611
ആ സ്ത്രീ?
303
00:22:44,322 --> 00:22:45,406
അത് വെറുതെ...
304
00:22:47,408 --> 00:22:49,702
അവളതിനെ പറ്റി പറയുന്ന രീതി, അത്...
305
00:22:49,702 --> 00:22:52,205
-എന്ത്?
-വ്യത്യസ്തമാണ്.
306
00:22:55,708 --> 00:22:57,794
അതാണൊരുപക്ഷേ എനിക്കാവശ്യം, അറിയുമോ?
307
00:23:00,254 --> 00:23:03,674
ഒരു പുതിയ സീൻ. ഒരു പുതിയ തുടക്കം.
308
00:23:07,845 --> 00:23:09,764
എന്നെ ആരുമറിയാത്ത ഒരു സ്ഥലത്ത്.
309
00:23:15,728 --> 00:23:17,146
നീയത് ഭ്രാന്തമെന്ന് കരുതുന്നു.
310
00:23:17,146 --> 00:23:18,815
ഞാനങ്ങനെ കരുതുന്നില്ല.
311
00:23:21,901 --> 00:23:24,195
ഇതുപോലൊരു സമയം എനിക്കുമുണ്ടായി
312
00:23:24,195 --> 00:23:28,282
ഞാൻ ബില്ലി ഡണ്ണും മറ്റുള്ളവരുമായി
സ്റ്റേജിൽ കയറിയപ്പോൾ,
313
00:23:29,742 --> 00:23:33,162
ഈ വികാരവിക്ഷോഭം
എനിക്കവിടെനിന്നു കിട്ടി, അറിയുമോ?
314
00:23:35,623 --> 00:23:37,416
25 മിനിറ്റ് നേരത്തേക്ക്,
315
00:23:40,628 --> 00:23:43,673
ഞാൻ ഒരിക്കലുമില്ലാത്തതുപോലെ
സന്തോഷമനുഭവിച്ചു.
316
00:23:47,593 --> 00:23:51,139
അതാണ് നിൻ്റെ മുഖത്ത്
ആ സ്ത്രീ നിന്നെ ഫോണിൽ വിളിക്കുമ്പോൾ
317
00:23:52,348 --> 00:23:56,519
ഞാൻ എപ്പോഴും കാണുന്നത്.
318
00:24:05,153 --> 00:24:09,198
നമുക്ക് രണ്ടുപേർക്കും, എപ്പോഴും,
ഇതുപോലെ തോന്നുന്നുണ്ടെങ്കിൽ,
319
00:24:09,574 --> 00:24:11,993
എത്ര ഭ്രാന്തമായാലും പ്രശ്നമല്ല,
നമുക്കത് ചെയ്യണം
320
00:24:22,920 --> 00:24:24,255
അതാണ് ഞാൻ ചെയ്തത്.
321
00:24:26,549 --> 00:24:28,217
ബസ്
322
00:24:30,011 --> 00:24:31,888
ന്യൂയോർക്ക്
323
00:24:38,769 --> 00:24:39,812
ഇതാണത്.
324
00:24:42,982 --> 00:24:45,651
എനിക്കറിയില്ല നീയില്ലാതെ
ഞാനെന്ത് ചെയ്യുമെന്ന്.
325
00:24:47,403 --> 00:24:49,071
ഞാനില്ലാതെ നീയുണ്ടാവില്ല.
326
00:24:51,616 --> 00:24:52,825
ശരി.
327
00:24:53,784 --> 00:24:54,952
പോകട്ടെ.
328
00:24:57,914 --> 00:25:00,917
അവളായിരുന്നു ഈ ലോകത്തെൻ്റെ ഏക കൂട്ടുകാരി.
329
00:25:01,834 --> 00:25:03,461
അവിടെത്തുമ്പോൾ എന്നെ വിളിക്കൂ.
330
00:25:05,838 --> 00:25:07,840
അങ്ങനെ, അവളങ്ങ് പോയി.
331
00:25:08,966 --> 00:25:11,928
ഷാറ്റോ മാർമോണ്ട് ഹോട്ടൽ
332
00:25:22,980 --> 00:25:26,525
ഞാൻ കരുതി ആളുകളുടെ കൂടെയിരിക്കുന്നത്
എൻ്റെ ഏകാന്തത കുറയ്ക്കുമെന്ന്,
333
00:25:28,069 --> 00:25:30,238
അതുകൊണ്ട് ഞാനൊരു ഹോട്ടലിലേക്ക് മാറി.
334
00:25:32,406 --> 00:25:33,491
എനിക്ക് തെറ്റി.
335
00:25:49,840 --> 00:25:51,968
നീയങ്ങനെയുള്ള ആളാണ്
336
00:25:51,968 --> 00:25:56,889
മെത്തയിലൊരു കന്യാമറിയം ചാഞ്ഞിരിക്കുന്നവൻ
337
00:26:00,935 --> 00:26:03,062
നീയങ്ങനെയുള്ള ആളാണ്
338
00:26:03,062 --> 00:26:08,150
തലയിലൊരു 100 ദ്വയാർത്ഥങ്ങളുള്ളവൻ
339
00:26:12,571 --> 00:26:16,242
കാപട്യങ്ങൾ നിന്നെ അവിടെത്തന്നെ നിർത്തുന്നു
340
00:26:16,242 --> 00:26:18,494
ഒരു ഛായാചിത്രം
നിന്‍റെ കണ്ണുകളെ ശൂന്യമാക്കുന്നു
341
00:26:18,494 --> 00:26:20,871
{\an8}BILLBOARD HOT100
ലുക്ക് അറ്റ് അസ് നൗ (ഹണി കോംബ്)
342
00:26:20,871 --> 00:26:23,165
{\an8}രാജ്യത്തെ ഒന്നാം നമ്പർ പാട്ട്
എൻ്റെയായിരുന്നു.
343
00:26:25,084 --> 00:26:29,463
അതെനിക്ക് ഒരാൾക്കൊപ്പം പോലും
ആഘോഷിക്കാൻ ആഗ്രഹമില്ലായിരുന്നു.
344
00:26:29,463 --> 00:26:32,383
ഞാനാ പഴയ ആളുതന്നെയാണ്
345
00:26:35,511 --> 00:26:38,264
ഞാനാ പഴയ ആളുതന്നെയാണ്
346
00:26:44,186 --> 00:26:45,563
ഹേയ്!
347
00:26:49,483 --> 00:26:50,735
ഓ, ദൈവമേ.
348
00:26:53,279 --> 00:26:55,281
ഞാനിവിടെ താമസിക്കുന്നു.
349
00:26:55,781 --> 00:26:57,658
എൻ്റെ മാതാപിതാക്കളിവിടെ താമസിക്കുന്നു.
350
00:26:58,117 --> 00:27:02,371
നിങ്ങളെ അറസ്റ്റ് ചെയ്തു, അല്ലേ?
പഴയ വീട്ടിൽ അതിക്രമിച്ചുകയറിയതിന്?
351
00:27:02,371 --> 00:27:05,458
ആളുകൾ എന്നെപ്പറ്റി സത്യമല്ലാത്ത
എല്ലാത്തരം കാര്യങ്ങളും എഴുതുന്നുണ്ട്.
352
00:27:21,682 --> 00:27:23,642
അവരൊരു തെറ്റ് ചെയ്തു...
353
00:27:23,642 --> 00:27:27,188
ഞാനിവിടെയിരിക്കേണ്ടതല്ല.
അടിസ്ഥാനപരമായി, അവർ...
354
00:27:28,814 --> 00:27:31,692
-ഞാൻ...
-നീ എന്നോട് ഒന്നും വിശദീകരിക്കേണ്ട.
355
00:27:34,445 --> 00:27:38,366
അറിയാനാണ്. എന്നെ എന്തിനാ വിളിച്ചത്?
നീയിവിടെനിന്നാണ്, അല്ലേ?
356
00:27:38,366 --> 00:27:39,700
നിനക്ക് ആളുകളുണ്ടാവും.
357
00:27:41,369 --> 00:27:44,455
ഞാൻ ചൊവ്വയിൽ നിന്നാണ്, കരേൻ.
എനിക്ക് ബന്ധുക്കളില്ല.
358
00:27:47,958 --> 00:27:50,753
അവൾക്കെങ്ങനെ എൻ്റെ നമ്പർ
കിട്ടിയെന്നുപോലുമറിയില്ല.
359
00:27:53,547 --> 00:27:56,801
എൻ്റെ മനസ്സിൽ ആൽബത്തിൻ്റെ
പൂർണ്ണമായ രൂപം ഇപ്പോൾത്തന്നെയുണ്ട്.
360
00:27:56,801 --> 00:27:59,303
നല്ലത്. നീ എങ്ങനെയാണത്
സംഗീതം നൽകാൻ പോകുന്നത്?
361
00:27:59,303 --> 00:28:02,640
വലിയ ഇലക്ട്രിക് ഗിറ്റാറുകളും,
ഒരുപാട് ഹാർമണികളും വേണം,
362
00:28:02,640 --> 00:28:04,725
നിങ്ങളെക്കൊണ്ട് നൃത്തം ചെയ്യിക്കാനായി.
363
00:28:04,725 --> 00:28:08,854
എനിക്ക് മടുത്തു, ടെഡ്ഡി. ഈ ഗായിക-രചയിതാവ്
ആയിരുന്ന് എനിക്ക് മടുത്തു.
364
00:28:12,691 --> 00:28:15,861
-എന്ത്?
-എൻ്റെ ചില കൂട്ടുകാരെ പോലെ.
365
00:28:18,155 --> 00:28:19,698
ദി സിക്സിനെ പറ്റിയല്ല പറഞ്ഞത്.
366
00:28:19,698 --> 00:28:20,991
-നല്ലത്.
-നല്ലത്?
367
00:28:21,742 --> 00:28:25,287
അതെ, കാരണം അവർ നിനക്ക് എതെങ്കിലും
തരത്തിൽ നന്നെന്ന് തോന്നുന്നില്ല.
368
00:28:26,247 --> 00:28:28,082
ശരി, ഞാനുമങ്ങനെ കരുതുന്നില്ല.
369
00:28:35,005 --> 00:28:36,006
എന്തുകൊണ്ട്?
370
00:28:37,842 --> 00:28:40,219
എന്തുകൊണ്ട് ദി സിക്സ് എനിക്ക് പറ്റില്ല?
371
00:28:40,219 --> 00:28:43,472
ഞങ്ങൾ ഈ വേനലിലെ
ഏറ്റവും പ്രശസ്ത ഗാനം ഒരുമിച്ചെഴുതിയല്ലോ.
372
00:28:43,472 --> 00:28:46,851
ഡെയ്സി, നീയൊരു മ്യുസിഷ്യൻ മാത്രമല്ല,
373
00:28:46,851 --> 00:28:50,438
ഒരു ഗാനരചയിതാവ്, അല്ലെങ്കിൽ
ഒരു വലിയ പെർഫോമർ മാത്രമല്ല.
374
00:28:52,064 --> 00:28:55,317
നീ ഒരു ലീഡ് സിംഗറാണ്.
375
00:28:57,069 --> 00:29:00,531
അവർക്കതിലൊന്ന് ഇതിനകം തന്നെയുണ്ട്.
ഞാൻ പറയുന്നത് കേൾക്കുന്നോ?
376
00:29:00,531 --> 00:29:03,576
കേൾക്കുന്നുണ്ട്.
പങ്ക് വയ്ക്കാൻ അവനിഷ്ടമല്ല. മനസ്സിലായി.
377
00:29:05,744 --> 00:29:06,745
തീർച്ചയായും.
378
00:29:10,666 --> 00:29:12,626
ഒരു തുടർച്ചയ്ക്കായി എന്താ പ്ലാൻ?
379
00:29:12,626 --> 00:29:15,754
ഡെയ്സിക്ക് അവളുടേതായ കാര്യങ്ങളുണ്ട്,
380
00:29:15,754 --> 00:29:18,549
അറിയുമോ, ഞങ്ങൾ യഥാർത്ഥത്തിൽ
അന്വേഷിക്കുന്നില്ല...
381
00:29:19,508 --> 00:29:23,095
നോക്കൂ, ഞങ്ങളുടെ പാട്ട് അവൾ
പാടിയത് ഞങ്ങൾക്കിഷ്ടമായി, എന്നാൽ,,
382
00:29:23,095 --> 00:29:26,265
അതൊരു ഒറ്റത്തവണയുള്ള
കാര്യം പോലെയായിരുന്നു, അതുകൊണ്ട്...
383
00:29:27,683 --> 00:29:30,060
ശരി, ഇത് കേട്ടതിലെനിക്ക് ദുഃഖമുണ്ട്.
384
00:29:30,060 --> 00:29:32,855
അടുത്തത് കാലാവസ്ഥ,
നമുക്ക് കുറച്ച് മങ്ങിയ...
385
00:29:32,855 --> 00:29:34,607
മുഖമെന്താ ഇങ്ങനെ?
386
00:29:36,233 --> 00:29:37,359
ഒന്നുമില്ല.
387
00:29:37,985 --> 00:29:40,362
-എന്ത്? എന്ത്?
-ഒന്നുമില്ല. ഇല്ല, വെറുതെ...
388
00:29:40,362 --> 00:29:43,240
-പറയു.
-അല്പം ക്രെഡിറ്റ് അവൾക്ക് നൽകാമായിരുന്നു.
389
00:29:43,240 --> 00:29:44,408
ശരിയല്ലേ?
390
00:29:48,496 --> 00:29:52,082
ശരി. അപ്പൊ എൻ്റെ അഭിപ്രായം നിനക്ക്
ആവശ്യമില്ലെങ്കിൽ ചോദിക്കേണ്ട.
391
00:29:54,460 --> 00:29:57,254
ലവ് യു.
രാത്രിയിലെ പാർട്ടിക്ക് ഒരുങ്ങാൻ പോകുന്നു.
392
00:29:57,254 --> 00:30:00,090
ഒരു റോക്ക് സ്റ്റാറാക്കാൻ , ഈഗോ വേണം
393
00:30:00,090 --> 00:30:02,134
അല്ലെ? അതവർക്ക് ഗുണകരമാണ്.
394
00:30:03,594 --> 00:30:07,515
പക്ഷേ ഈ ഈഗോ അവനെ മഹാനാകുന്നതിൽ
നിന്ന് തടയുന്നത് ഞാനനുവദിക്കില്ല.
395
00:30:07,515 --> 00:30:09,975
അപ്പോൾ, നിങ്ങളെന്താ ചെയ്തത്?
396
00:30:12,853 --> 00:30:16,148
ശരി, എല്ലാവർക്കും ചിലപ്പോഴെല്ലാം
ഒരൽപ്പം പ്രോൽസാഹനം വേണ്ടിവരും.
397
00:30:17,191 --> 00:30:20,861
-നമുക്ക് പറയാം നാമൊരു വോട്ടെടുത്തെന്ന്.
-ഡെയ്സി ബാൻഡിൽ ചേരണോ?
398
00:30:20,861 --> 00:30:23,864
അതെ, എന്നാൽ ബില്ലിയോ നീയോ
ചിന്തിക്കുന്നതുപോലെയല്ല.
399
00:30:23,864 --> 00:30:27,993
ശരി, ഞാൻ വിചാരിക്കുന്നത്, ബില്ലിക്ക്
നല്ലത് എനിക്കും നല്ലതാകുമെന്നാണ്.
400
00:30:27,993 --> 00:30:31,622
ഓ, ദൈവമേ. മതി.
ഓ, ദൈവമേ, എൻ്റെ ജാക്കറ്റ് ഇടൂ.
401
00:30:31,622 --> 00:30:34,542
-ഇത് നിലനിൽക്കില്ല.
-എനിക്ക് തോളുകൾ വേണം. ഇതാണ് ലുക്ക്.
402
00:30:34,542 --> 00:30:37,169
-ഇത് നിലനിൽക്കില്ല.
-ഇനി ചോദ്യങ്ങളൊന്നും വേണ്ട.
403
00:30:37,169 --> 00:30:38,504
പോകൂ, പോകൂ.
404
00:30:45,302 --> 00:30:47,304
-ഹലോ?
-ഹലോ.
405
00:30:48,305 --> 00:30:50,891
എൻ്റെ ദൈവമേ. നിൽക്കു.
നമ്മളാണോ ആദ്യമെത്തിയത്?
406
00:30:50,891 --> 00:30:54,061
അതെ, ദൈവത്തിനു നന്ദി,
കാരണം ഞാൻ റെഡിയായിട്ടില്ല.
407
00:30:54,061 --> 00:30:58,399
കരേൻ, നീയെനിക്കൊരു വലിയ സഹായം ചെയ്യുമോ?
പുറത്തെ മേശമേല്‍ വയ്ക്കുമോ?
408
00:30:58,399 --> 00:30:59,358
ശരി.
409
00:30:59,358 --> 00:31:01,902
അവയുടെമേല്‍ കല്ല് വയ്ക്ക്,
കാറ്റില്‍ പറന്നുപോകും.
410
00:31:01,902 --> 00:31:03,779
-ശരി. കല്ല്.
-നന്ദി.
411
00:31:12,705 --> 00:31:13,789
ഹായ്.
412
00:31:14,290 --> 00:31:15,416
ഹലോ.
413
00:31:15,958 --> 00:31:18,002
നാമതിനെപ്പറ്റി സംസാരിക്കാൻ പോകുകയാണോ?
414
00:31:18,002 --> 00:31:19,461
എന്തിനെപ്പറ്റി സംസാരിക്കാൻ?
415
00:31:19,461 --> 00:31:21,255
നിങ്ങൾ തമ്മിൽ എന്താ നടക്കുന്നതെന്ന്?
416
00:31:21,672 --> 00:31:23,048
-ഒന്നുമില്ല.
-ഒന്നുമില്ല?
417
00:31:24,758 --> 00:31:27,720
-ശരി.
-ഇല്ല, ഞാൻ നിന്നോട് സംസാരിക്കില്ല.
418
00:31:27,720 --> 00:31:29,179
-എൻ്റെ ഉപദേശം വേണോ?
-വേണ്ട.
419
00:31:29,179 --> 00:31:30,681
-മനസ്സിലുള്ളത് അവളോട് പറയൂ.
-ഇല്ല.
420
00:31:30,681 --> 00:31:33,267
എന്തായിത്. കൂടിവന്നാൽ എന്തു സംഭവിക്കും?
421
00:31:33,267 --> 00:31:37,896
ബാൻഡ് പോളിയും, എല്ലാവരുമെന്നെ വെറുക്കും
ഞാനൊരു വിഡ്ഢിയാകുന്നു, അപ്പോ...
422
00:31:40,316 --> 00:31:41,942
എനിക്കത് വിലയുള്ളതായി തോന്നുന്നു.
423
00:31:43,110 --> 00:31:44,778
ദൈവമേ, ഈ സ്ഥലം മനോഹരമാണ്.
424
00:31:44,778 --> 00:31:46,363
-നിനക്ക് വേണോ ഒന്ന്?
-വേണം.
425
00:31:46,363 --> 00:31:48,616
-ശരി.
-എനിക്ക് രക്ഷപ്പെടണം...
426
00:31:48,616 --> 00:31:49,617
അതെ, തീർച്ചയായും.
427
00:31:52,786 --> 00:31:54,622
-ഹേയ്.
-ഹേയ്.
428
00:31:55,539 --> 00:31:58,083
-നീ ഓക്കെയാണോ?
-അതേ ഓക്കെയാണ്.
429
00:32:01,795 --> 00:32:03,005
അടുത്തതെന്താണ്?
430
00:32:09,928 --> 00:32:11,930
അവിടെയാണ് ക്രോസ്ബി താമസിച്ചിരുന്നത്.
431
00:32:11,930 --> 00:32:15,392
അവിടെ, ലുക്കൗട്ട് മലയിൽ,
അവിടെയാണ് മാമാ സി താമസിച്ചിരുന്നത്.
432
00:32:15,392 --> 00:32:16,894
ഇപ്പോഴാരാണ് താമസിക്കുന്നത്?
433
00:32:17,353 --> 00:32:18,771
ഡോ. കെസ്റ്റെൻബോം.
434
00:32:18,771 --> 00:32:21,357
അയാളൊരു പാദവിദഗ്ദ്ധനാണ്. അടിപൊളി മനുഷ്യൻ.
435
00:32:23,025 --> 00:32:26,070
-ആർക്കാണ് ദാഹം?
-അതെ, നമുക്കകത്ത് പോകാം, സഹോദരാ.
436
00:32:37,247 --> 00:32:38,082
ഹലോ.
437
00:32:41,210 --> 00:32:42,795
നിനക്കിപ്പോഴും പേടിയാണോ?
438
00:32:44,338 --> 00:32:47,549
ആളുകൾക്കായി ഡ്രിങ്ക്സോ മറ്റോ
ഒഴിക്കാൻ കാണില്ലേ?
439
00:32:47,549 --> 00:32:50,302
വേണം, ഞാൻ ചെയ്യുന്നുണ്ട്. അതേ, നന്ദി.
440
00:33:20,165 --> 00:33:21,250
നാശം!
441
00:33:29,216 --> 00:33:30,592
ക്ഷമിക്കണം. മാപ്പ്.
442
00:33:32,177 --> 00:33:34,722
ഓക്കേ. നീയത് കാര്യമാക്കേണ്ട.
443
00:33:43,313 --> 00:33:44,815
നീ വളരെ മോശമാണ്.
444
00:33:48,110 --> 00:33:51,155
-ഡെയ്സി, ഓ, എൻ്റെ ദൈവമേ.
-ഹായ്.
445
00:33:51,155 --> 00:33:54,908
-ഹായ്. നീ വരുമെന്ന്ഞാൻ കരുതിയില്ല.
-ഞാനൊരു കൈതച്ചക്ക കൊണ്ടുവന്നു.
446
00:33:54,908 --> 00:33:59,163
ഗൃഹപ്രവേശത്തിനുള്ള പരമ്പരാഗത സമ്മാനമെന്ന്
ഹവായിയൻ എയർലൈൻസ് ഇൻഫ്ലൈറ്റ് മാഗസിൻ.
447
00:33:59,163 --> 00:34:00,247
മനോഹരമായിരിക്കുന്നു.
448
00:34:00,247 --> 00:34:02,708
ഞാൻ വീഞ്ഞ് കൊണ്ടുവന്നു,
പക്ഷേ നിലത്ത് വീണു.
449
00:34:02,708 --> 00:34:06,920
സാരമില്ല. വീഞ്ഞും ബിയറും ഉണ്ട്.
എന്തുവേണം? എന്തെങ്കിലും വേണോ?
450
00:34:06,920 --> 00:34:10,799
അടുക്കളയ്ക്ക് പിന്നിൽ ഒരു ബാർ തന്നെയുണ്ട്.
ബാൻഡിനു ഹായ് പറയൂ.
451
00:34:10,799 --> 00:34:11,925
ഹായ്, ബില്ലി.
452
00:34:13,093 --> 00:34:14,094
കാം?
453
00:34:15,387 --> 00:34:18,265
-അവളെന്താണിവിടെ ചെയ്യുന്നത്?
-ഞാനവളെ ക്ഷണിച്ചു.
454
00:34:18,390 --> 00:34:21,101
-എന്തുകൊണ്ട്?
-അവൾ വരുമോ എന്നറിയാൻ.
455
00:34:21,643 --> 00:34:24,605
കൂടാതെ അവളെ കാണാനെനിക്കാഗ്രഹമുണ്ട്.
456
00:34:47,085 --> 00:34:48,712
ഹേയ്. ഞാൻ...
457
00:34:53,425 --> 00:34:56,011
എനിക്ക് നിന്നോടൊരു മാപ്പ് പറയണമെന്നുണ്ട്.
458
00:34:56,011 --> 00:34:57,346
നീ ഊഹിക്കുന്നു?
459
00:34:59,890 --> 00:35:02,851
ഞാൻ ഫെസ്റ്റിവലിനു ശേഷംചിലകാര്യങ്ങൾ പറഞ്ഞു,
460
00:35:04,645 --> 00:35:06,522
അതിലെനിക്ക് വിഷമമുണ്ട്.
461
00:35:09,483 --> 00:35:12,319
എന്തായാലും, ഞങ്ങളോടൊപ്പം പാടിയതിനു നന്ദി.
462
00:35:13,612 --> 00:35:16,740
ആളുകൾക്ക് അതിഷ്ടപ്പെട്ടെന്നു തോന്നുന്നു,
അതുകൊണ്ട്...
463
00:35:17,574 --> 00:35:18,617
സന്തോഷം.
464
00:35:20,285 --> 00:35:21,912
ഇന്ന് രാത്രി വന്നതിന് നന്ദി.
465
00:35:25,290 --> 00:35:27,084
നിൻ്റെ കൈക്കെന്തുപറ്റി?
466
00:35:27,793 --> 00:35:29,211
മുറിഞ്ഞു.
467
00:35:31,255 --> 00:35:33,674
മാതാപിതാക്കളുടെ വീട്ടിലേക്ക്
കയറാൻ നോക്കിയതാണ്.
468
00:35:35,551 --> 00:35:38,303
അവരവിടെ താമസമില്ലെന്നു തോന്നുന്നു.
469
00:35:38,303 --> 00:35:41,723
ഡെയ്സി പ്രതിഭയുള്ളവളാണ്. അതിൽ സംശയമില്ല.
470
00:35:42,266 --> 00:35:44,226
പിന്നെ എന്തായിരുന്നു പ്രശ്നം?
471
00:35:49,189 --> 00:35:55,112
ധാരാളമാളുകൾ നമ്മളൊന്നിച്ച് കൂടുതൽ പാട്ടുകൾ
ഉണ്ടാക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു.
472
00:35:55,445 --> 00:35:56,572
ഓ, അതെയോ?
473
00:35:59,157 --> 00:36:00,742
അതിനെക്കുറിച്ച് എന്തുതോന്നുന്നു?
474
00:36:01,994 --> 00:36:04,830
ശരി, ഞാൻ നിൻ്റെ ബാൻഡിൽ ചേരണമെന്നുണ്ടോ?
475
00:36:09,293 --> 00:36:10,669
അതായത്, തീർച്ചയായും.
476
00:36:11,879 --> 00:36:12,963
എന്തുകൊണ്ട്?
477
00:36:18,760 --> 00:36:20,095
അതാണ് ഞാനാലോചിച്ചത്.
478
00:36:24,850 --> 00:36:30,105
ഡെയ്സി? ഡെയ്സി,
ഒരു മിനിറ്റ് നിൽക്കു. ഹേയ്.
479
00:36:30,105 --> 00:36:31,773
എനിക്കൊരു ടാക്സി വിളിക്കുമോ?
480
00:36:34,443 --> 00:36:37,571
-അകത്തേക്ക് വരാത്തതെന്താ?
-അവന് എന്നെ ആവശ്യമില്ല.
481
00:36:37,988 --> 00:36:39,990
അത് സാരമില്ല. എനിക്ക് നീയിവിടെ വേണം.
482
00:36:41,033 --> 00:36:43,160
നീ ജീവിതം മാറ്റി, കുടുംബത്തിൻ്റെ ജീവിതം.
483
00:36:43,160 --> 00:36:45,787
നീ ഇല്ലാതെ ഞങ്ങൾക്ക് ഈ വീട്
ഉണ്ടാകുമായിരുന്നില്ല.
484
00:36:47,497 --> 00:36:50,876
നോക്കൂ, ഇത് വളരെ നല്ലതാണ്
ഞാനത് അംഗീകരിക്കുന്നു,
485
00:36:50,876 --> 00:36:53,879
എനിക്കവനെ ഇഷ്ടമല്ല
എനിക്ക് എത്തേണ്ടിടത്തെത്തണം.
486
00:36:53,879 --> 00:36:55,213
വേണ്ട, നീ ചെയ്യണ്ട.
487
00:36:56,173 --> 00:36:57,633
അതായത്, എനിക്കറിയില്ല.
488
00:36:57,633 --> 00:37:00,761
ചിലപ്പോൾ ഞാൻ ചെയ്യും. ചിലപ്പോൾ നീ
ഒരു വസ്ത്രം ധരിച്ച്
489
00:37:00,761 --> 00:37:04,097
നശിച്ച ക്യാബ് വിളിച്ച്
ഞങ്ങൾക്കൊരു പൈനാപ്പിൾ കൊണ്ടുവരും
490
00:37:04,097 --> 00:37:06,767
അതുകൊണ്ട് നിനക്കിവിടെ വന്നൊരു
ഹായ് പറഞ്ഞിട്ട് പോകാം.
491
00:37:07,684 --> 00:37:11,980
അല്ലെങ്കിൽ ഇതെവിടെത്തുമെന്ന് കാണാൻ
ആഗ്രഹിക്കുന്ന ഒരു ഭാഗം നിന്നിലുണ്ടാകാം.
492
00:37:13,482 --> 00:37:18,195
നീയിപ്പോൾ പോയാൽ, നീയതറിയില്ല.
ഞങ്ങൾക്കുമറിയാൻ കഴിയില്ല.
493
00:37:21,406 --> 00:37:23,241
നിന്നെ കിട്ടിയത് അവൻ്റെ ഭാഗ്യം.
494
00:37:26,703 --> 00:37:29,539
നിൻ്റെ ഗിറ്റാര്‍ അതില്‍ നിറയുമ്പോള്‍,
അത്...
495
00:37:31,416 --> 00:37:34,711
ഹേയ്, എന്താണത്? പവർ പോയി. കാമില?
496
00:37:35,629 --> 00:37:36,755
ഇവിടെയുണ്ട്.
497
00:37:38,215 --> 00:37:42,386
അമ്മയ്ക്ക് ഭൂമികുലുക്കം പേടിയാ, അതിനാൽ
ഞങ്ങളെക്കൊണ്ട് ഇതെല്ലാം വാങ്ങിപ്പിച്ചു.
498
00:37:43,303 --> 00:37:45,722
-ഞാൻ തെളിക്കാം, നീ കൊടുക്കൂ.
-പെർഫെക്ട് പ്ലാൻ.
499
00:37:47,474 --> 00:37:48,642
മനോഹരം.
500
00:38:16,294 --> 00:38:17,713
കുഴപ്പമില്ല.
501
00:38:18,171 --> 00:38:21,049
കുഴപ്പമില്ല. ഹേയ്. ഹേയ്.
502
00:38:21,425 --> 00:38:22,592
ഇത് കുഴപ്പമില്ല.
503
00:38:28,140 --> 00:38:29,307
ഇത് കുഴപ്പമില്ല.
504
00:38:32,019 --> 00:38:33,145
ഇത് കുഴപ്പമില്ല.
505
00:38:33,895 --> 00:38:35,063
ഡ്രിങ്കിന് നല്ലതാണോ?
506
00:38:36,481 --> 00:38:38,483
അസ്സല് ദിവസം. ഇന്നുതന്നെ വേണം.
507
00:38:40,610 --> 00:38:42,863
ഓ, ഞാൻ... അവൾ കരയുകയായിരുന്നു ഞാൻ...
508
00:38:43,739 --> 00:38:46,366
ഹേയ്, ബേബി. ഹേയ്. ഇവിടെ വരൂ.
509
00:38:48,785 --> 00:38:52,330
കുഴപ്പമില്ല. കറൻ്റ് പോയപ്പോ പേടിച്ചോ മോളൂ?
510
00:38:54,082 --> 00:38:55,292
കുഴപ്പമില്ല.
511
00:38:55,292 --> 00:38:59,212
നിനക്കിവിടെ താഴെ ഇരിക്കേണ്ടിവരും,
കാരണം ഡാഡിക്കും പേടിയാ.
512
00:39:02,007 --> 00:39:03,800
അവൾക്ക് നിന്നെയിഷ്ടമാണ്.
513
00:39:05,969 --> 00:39:08,555
-നന്ദി. ചെയ്തത് നന്നായി.
-തീർച്ചയായും
514
00:39:34,372 --> 00:39:40,295
പാവം വൃദ്ധനായ അപ്പൂപ്പൻ
ഞാനദ്ദേഹത്തെ കളിയാക്കി
515
00:39:40,670 --> 00:39:46,676
അദ്ദേഹമൊരു മോശം ആളാണെന്ന് കരുതി
അദ്ദേഹം സ്ത്രീകളുടെ കാര്യങ്ങൾ പറഞ്ഞു
516
00:39:47,594 --> 00:39:52,849
അവർ നിങ്ങളെ കുടുക്കും, പിന്നെ
നിങ്ങളറിയുന്നതിനുമുമ്പ് ഉപയോഗിക്കും
517
00:39:53,934 --> 00:39:59,189
കാരണം സ്നേഹം അന്ധമാണ് നിങ്ങൾ
വളരെ ദയാലുവാണ് അതൊരിക്കലും കാണിക്കരുത്
518
00:40:00,148 --> 00:40:04,194
ഞാനിപ്പോഴറിയുന്നത് മുമ്പറിഞ്ഞിരുന്നെങ്കിൽ
എന്ന് ഞാനാഗ്രഹിക്കുന്നു
519
00:40:04,736 --> 00:40:06,488
ഞാൻ ചെറുപ്പമായിരുന്നപ്പോൾ
520
00:40:06,488 --> 00:40:10,575
ഇന്നെനിക്കറിയാവുന്നത്
അന്നറിഞ്ഞിരുന്നെങ്കിലെന്നാഗ്രഹിക്കുന്നു
521
00:40:11,284 --> 00:40:12,828
ഞാൻ ശക്തനായിരുന്നപ്പോൾ
522
00:40:12,828 --> 00:40:18,291
ചുണ്ടുകൾ ആഗ്രഹിക്കുമ്പോൾ, അവളുടെ കവിളുകൾ
കിട്ടും, നീ, നീയെവിടെയെന്നതിശയിക്കും
523
00:40:18,834 --> 00:40:21,795
നിനക്ക് കൂടുതൽ വേണമെങ്കിൽ
അവൾ ഉറക്കമായിരിക്കും
524
00:40:22,045 --> 00:40:25,048
നിങ്ങളെ നക്ഷത്രങ്ങളുടെ കൂടെ മിന്നിക്കും
525
00:40:25,674 --> 00:40:31,263
പാവം ചെറുപ്പക്കാരനായ ചെറുമകനേ
എനിക്കു പറയാനവിടെയൊന്നുമില്ല
526
00:40:31,888 --> 00:40:37,561
നീ പഠിക്കണം, എന്നെപ്പോലെ
അതാണ് ഏറ്റവും പ്രയാസമേറിയ മാർഗ്ഗം
527
00:40:37,853 --> 00:40:39,646
ഊ ലാ ലാ
528
00:40:40,856 --> 00:40:43,984
ഊ ലാ ലാ ലാ ലാ
529
00:40:44,151 --> 00:40:45,986
ഊ ലാ ലാ
530
00:40:47,279 --> 00:40:50,699
ഊ ലാ ലാ ലാ ലാ, അതെ
531
00:40:50,991 --> 00:40:55,787
എനിക്കിപ്പോഴറിയുന്നത് മുൻപ്
അറിഞ്ഞിരുന്നെങ്കിലെന്നാഗ്രഹിക്കുന്നു
532
00:40:55,787 --> 00:40:57,539
ഞാൻ ചെറുപ്പമായിരുന്നപ്പോൾ
533
00:40:57,539 --> 00:41:02,127
എനിക്കിന്നറിയാവുന്നത്
അന്നറിഞ്ഞിരുന്നെങ്കിൽ
534
00:41:02,127 --> 00:41:04,671
ഞാൻ ശക്തമായിരുന്നപ്പോൾ
535
00:41:14,598 --> 00:41:18,059
ഈ നശിച്ച സമയം മുഴുവൻ
ഞാൻ പറഞ്ഞുകൊണ്ടിരുന്നത് എന്തായിരുന്നു?
536
00:41:18,059 --> 00:41:21,563
-ഞാൻ ചെയ്തു, അല്ലേ?
-നിനക്കത് മനസ്സിലായോ? കേട്ടുവോ?
537
00:41:21,563 --> 00:41:24,900
-ശരി. അതെ, നീ ശരിയാണ്.
-വളരെ വളരെ നല്ലത്.
538
00:41:27,152 --> 00:41:28,153
എന്ത്?
539
00:41:35,535 --> 00:41:37,329
ക്ഷമിക്കണം. ക്ഷമിക്കണം.
540
00:41:37,329 --> 00:41:38,914
ഇല്ല, ഞാന്‍...
541
00:41:38,914 --> 00:41:42,125
അല്ല. നീയെന്നെ അത്ഭുതപ്പെടുത്തി.
542
00:41:45,587 --> 00:41:48,590
അതായത്, ഞാനെന്നും പറഞ്ഞിരുന്നത്
എന്താണെന്ന്...
543
00:41:50,842 --> 00:41:54,512
-സ്റ്റെയർകെയ്സിൽ വച്ച് ആ ആദ്യരാത്രി മുതൽ.
-എനിക്കറിയാം.
544
00:41:57,432 --> 00:41:59,517
അത് നമുക്കായി സംഭവിക്കില്ല, അല്ലേ?
545
00:42:03,104 --> 00:42:04,606
നീ അതിശയിപ്പിക്കുന്നു.
546
00:43:01,913 --> 00:43:02,831
ഹേയ്.
547
00:43:04,749 --> 00:43:05,959
നീ ബാൻഡിലുണ്ടോ?
548
00:43:07,877 --> 00:43:10,171
-അതെ. അതെ.
-ഞാൻ വിചാരിച്ചു.
549
00:43:10,171 --> 00:43:12,132
-ഹായ്. ഞാൻ കരോളിൻ.
-ഗ്രഹാം.
550
00:43:32,152 --> 00:43:33,445
ഹായ്.
551
00:43:34,279 --> 00:43:35,405
സോറി.
552
00:43:45,915 --> 00:43:48,001
അറിയാമോ, എഞ്ചിൻ മാത്രമല്ല.
553
00:43:49,961 --> 00:43:51,838
നിൻ്റടുത്ത് സേഫാണെന്നവൾ കരുതുന്നു.
554
00:43:57,052 --> 00:43:58,178
അതേ.
555
00:44:01,014 --> 00:44:02,557
ഞാനൊന്ന് പറയട്ടെ?
556
00:44:04,142 --> 00:44:05,185
തീർച്ചയായും.
557
00:44:06,353 --> 00:44:08,730
-ബില്ലി, നീയും ഡെയ്സിയും...
-എനിക്കറിയാം.
558
00:44:08,855 --> 00:44:12,692
അല്ല, ഇതുതന്നെയാണ് നീയാഗ്രഹിച്ചത്.
559
00:44:13,610 --> 00:44:16,154
നീ എത്താനാഗ്രഹിക്കുന്നിടത്ത് വേണ്ടതാണിത്.
560
00:44:16,154 --> 00:44:17,655
എനിക്കറിയാം. എനിക്കറിയാം.
561
00:44:21,493 --> 00:44:23,036
എനിക്കറിയാം.
562
00:44:32,879 --> 00:44:35,632
എന്നെ നോക്കൂ. എന്നെ നോക്കൂ.
563
00:44:37,300 --> 00:44:38,510
എന്ത്?
564
00:44:39,552 --> 00:44:41,846
എന്തുതന്നെയായാലും ഞാൻ നിന്നെ സ്നേഹിക്കും.
565
00:44:43,306 --> 00:44:45,475
-ഓക്കേ?
-ഓക്കേ.
566
00:44:51,064 --> 00:44:54,943
ആ മായ് തായ്സിൽ നീയെന്താണ് ഇട്ടത്?
567
00:44:55,819 --> 00:44:57,570
-ദൈവമേ.
-ഗുഡ് മോണിംഗ്.
568
00:45:09,249 --> 00:45:10,208
എന്താ?
569
00:45:11,042 --> 00:45:15,880
ഞാനിത് പറയണോ എന്നറിയില്ല,
എന്നാലും ഒരു പക്ഷേ ഞാൻ പറയും.
570
00:45:18,591 --> 00:45:22,971
ബില്ലിയും ഞാനും, വാറനും, ഗ്രഹാമും,
എഡ്ഡിയും, കരേനും,
571
00:45:23,847 --> 00:45:29,227
നിനക്കറിയുമോ, ഞങ്ങൾ
കുടുംബമാണ്, ഡെയ്സി. നിനക്കറിയാമോ?
572
00:45:29,227 --> 00:45:32,439
കുടുംബങ്ങൾ, അവർ പരസ്പരം സംരക്ഷിക്കും.
573
00:45:33,398 --> 00:45:34,566
അങ്ങനെ ചെയ്യുമോ?
574
00:45:39,988 --> 00:45:42,115
എൻ്റെ അനുഭവത്തിലങ്ങനെയല്ല.
575
00:45:44,075 --> 00:45:46,786
ശരി, ഇതങ്ങനെയാണ്.
576
00:45:47,954 --> 00:45:52,584
ഞങ്ങൾ നിന്നെ സംരക്ഷിക്കുന്നു,
നീ ഞങ്ങളെ സംരക്ഷിക്കുന്നു, ഓക്കേ?
577
00:46:07,307 --> 00:46:08,600
വിശ്വാസം എളുപ്പമല്ല.
578
00:46:09,309 --> 00:46:12,604
സത്യത്തിൽ, നമുക്ക് ചെയ്യേണ്ടതിൽ
ഏറ്റവും കഠിനമായ കാര്യമാണത്.
579
00:46:12,604 --> 00:46:15,607
എന്നാൽ അതില്ലാതെ നമുക്ക് ഒന്നുമില്ല.
580
00:46:18,359 --> 00:46:20,278
അപ്പോൾ, അതേ,
ഞാനവരെ വിശ്വസിക്കാൻ തീരുമാനിച്ചു.
581
00:46:23,031 --> 00:46:24,616
ഞാൻ തെറ്റാണോ ചെയ്തത്?
582
00:46:28,745 --> 00:46:30,330
എനിക്കറിയില്ല. നീ പറയൂ.
583
00:48:10,179 --> 00:48:12,181
ഉപശീർഷകം വിവർത്തനംചെയ്തത് INDU
584
00:48:12,181 --> 00:48:14,267
ക്രിയേറ്റീവ് സൂപ്പർവൈസർ
വിജേഷ് സി.കെ